ക്രിക്കറ്റിലെ ഒത്തുകളി; വെളിപ്പെടുത്തലുമായി ഐസിസി

By Web TeamFirst Published Sep 25, 2018, 2:53 PM IST
Highlights

ക്രിക്കറ്റിലെ ഒത്തുകളി സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി ഐസിസി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് ടീമുകളുടെ നായകന്‍മാരെ ഒത്തുകളിക്കായി വാതുവെപ്പുകാര്‍ സമീപിച്ചുവെന്ന്  ഐസിസി വെളിപ്പെടുത്തി. ഇപ്പോള്‍ നടക്കുന്ന ഏഷ്യാ കപ്പിനിടെ അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മൊഹമ്മദ് ഷെഹ്സാദിനോട് അഫ്ഗാന്‍ പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം നടത്താനാവുമോ എന്നാരാഞ്ഞ് വാതുവെപ്പുകാര്‍ സമീപിച്ചിരുന്നുവെന്നും ഐസിസി അഴിമതിവിരുദ്ധ യൂണിറ്റ് മാനേജര്‍ സഅലക്സ് മാര്‍ഷല്‍ വെളിപ്പെടുത്തി.

ദുബായ്: ക്രിക്കറ്റിലെ ഒത്തുകളി സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി ഐസിസി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് ടീമുകളുടെ നായകന്‍മാരെ ഒത്തുകളിക്കായി വാതുവെപ്പുകാര്‍ സമീപിച്ചുവെന്ന്  ഐസിസി വെളിപ്പെടുത്തി. ഇപ്പോള്‍ നടക്കുന്ന ഏഷ്യാ കപ്പിനിടെ അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മൊഹമ്മദ് ഷെഹ്സാദിനോട് അഫ്ഗാന്‍ പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം നടത്താനാവുമോ എന്നാരാഞ്ഞ് വാതുവെപ്പുകാര്‍ സമീപിച്ചിരുന്നുവെന്നും ഐസിസി അഴിമതിവിരുദ്ധ യൂണിറ്റ് മാനേജര്‍ സഅലക്സ് മാര്‍ഷല്‍ വെളിപ്പെടുത്തി.

വാതുവെപ്പുകാര്‍ സമീപിച്ച അഞ്ച് രാജ്യങ്ങളുടെ ക്യാപ്റ്റന്‍മാരും ഐസിസി പൂര്‍ണ അംഗത്വമുള്ള ടീമുകളുടെ നായകന്‍മാരാണ്. എന്നാല്‍ ഇവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് മാര്‍ഷല്‍ പറഞ്ഞു. വാതുവെപ്പുകാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അതിനര്‍ത്ഥം ഇവരെല്ലാം ഇന്ത്യയില്‍ നിന്നാണ് വാതുവെപ്പ് നടത്തുന്നത് എന്നല്ല. അവര്‍ ലോകമെമ്പാടുമുണ്ട്. ഇവര്‍ക്കെല്ലാം ട്വന്റി-20 ക്രിക്കറ്റാണ് ഏറ്റവും കൂടുതല്‍ താല്‍പര്യം. കാരണം ഒത്തുകളിക്ക് ഏറ്റവുമധികം സാധ്യതയുള്ളത് ട്വന്റി-20 ക്രിക്കറ്റിലാണെന്നും മാര്‍ഷല്‍ പറഞ്ഞു.

ഏഷ്യാ കപ്പിനിടെ ഷാര്‍ജയില്‍ നടക്കുന്ന അഫ്ഗാന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിക്കാന്‍ വേണ്ടി സംശായ്സപദമായ ചില ആളുകളാണ് ഹോട്ടലില്‍വെച്ച് അഫ്ഗാന്‍ താരത്തെ സമീപിച്ചത്. ഇതുസംബന്ധിച്ച് അഫ്ഗാന്‍ ടീം മാനേജ്മെന്റ് ഐസിസിക്ക് ഔദ്യോഗിക പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും മാര്‍ഷല്‍ പറഞ്ഞു. ലോകമെമ്പാടും കൂണുപോലെ ട്വന്റി-20 ലീഗുകള്‍ വരുന്നത് അഴിമതിവിരുദ്ധ യൂണിറ്റിന്റെ ജോലിഭാരം കൂട്ടുന്നുണ്ടെന്നും മാര്‍ഷല്‍ പറഞ്ഞു.

click me!