ഫൈനലിന് മുമ്പ് മാറ്റങ്ങള്‍ക്കൊരുങ്ങി ഇന്ത്യ; അഫ്ഗാനെതിരായ സാധ്യതാ ടീം

Published : Sep 25, 2018, 01:09 PM IST
ഫൈനലിന് മുമ്പ് മാറ്റങ്ങള്‍ക്കൊരുങ്ങി ഇന്ത്യ; അഫ്ഗാനെതിരായ സാധ്യതാ ടീം

Synopsis

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുകയാണ്. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് കളികളും ജയിച്ച് ഫൈനല്‍ ഉറപ്പിച്ചതിനാല്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുകയാണ്. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് കളികളും ജയിച്ച് ഫൈനല്‍ ഉറപ്പിച്ചതിനാല്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശീഖര്‍ ധവാനും തന്നെയാണ് ഇന്ത്യയുടെ കരുത്ത്. അതില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. വണ്‍ഡൗണായി അംബാട്ടി റായിഡുവോ കെഎല്‍ രാഹുലോ ഇറങ്ങും. റായിഡു തുടര്‍ന്നാലും കാര്‍ത്തിക്കിന് പകരം രാഹുലിനെ കളിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

ധോണി പതിവുപോലെ അഞ്ചാം നമ്പറിലെത്തുമ്പോള്‍ കേദാര്‍ ജാദവ് തന്നെ ആറാമനാകും. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയിറങ്ങുമ്പോള്‍ ബൗളിംഗിലും ഇന്ത്യ ഒറു മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. ഭുവനേശ്വര്‍ കുമാറിന് പകരം അരങ്ങേറ്റ മത്സരത്തില്‍ തിളങ്ങിയ ഇടംകൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് തിരിച്ചെത്തിയേക്കും.

ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും പാക്കിസ്ഥാനെതിരെ വിജയത്തിന് അടുത്തെത്തുകയും ചെയ്ത അഫ്ഗാനെ വിലകുറച്ചു കാണാനാകില്ലെ എന്നതിനാല്‍ ബൗളിംഗില്‍ വലിയ മാറ്റം വരുത്താന്‍ ടീം മാനേജ്മെന്റ് തയാറായേക്കില്ല. ഭുവിക്ക് വിശ്രമം അനുവദിച്ചാലും ബൂംമ്ര തുടര്‍ന്നേക്കും. ജസ്പ്രീത് ബൂംമ്രയും  കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും അന്തിമ ഇലവനില്‍ കളിക്കാനാണ് സാധ്യത.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പാകിസ്ഥാന് ഇനി കാര്യങ്ങള്‍ കുറച്ച് കടുക്കും; ടി20 ലോകകപ്പ് സെമി ഫൈനലിലെത്തുക ദുഷ്‌കരം, സാധ്യതകള്‍
'ആ തോല്‍വി ഞങ്ങള്‍ മറന്നു'; ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുന്നോടിയായി ക്വിന്റണ്‍ ഡി കോക്ക്