കോലിക്ക് ഏറ്റവും വ്യത്യസ്തമായ വിവാഹ അഭ്യര്‍ത്ഥന

Published : Feb 03, 2022, 02:14 PM ISTUpdated : Mar 22, 2022, 04:15 PM IST
കോലിക്ക് ഏറ്റവും വ്യത്യസ്തമായ വിവാഹ അഭ്യര്‍ത്ഥന

Synopsis

ലാഹോര്‍: ലോകത്ത് ഇപ്പോള്‍ കളിക്കുന്നതില്‍ ഏറ്റവും ആരാധകരുള്ള താരം ആരാണ്. സംശയമൊന്നും കാണില്ല വീരാട് കോലി തന്നെ. അടുത്തിടെ പാ​ക്കി​സ്ഥാ​നി​ൽ ന​ട​ത്തി​യ ലോ​ക ഇ​ല​വ​ൻ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ കോലിയില്ലാത്തതില്‍ പാക് ആരാധകര്‍ പ്രകടിപ്പിച്ച വിഷമം അത്രയുമാണ്. ഈ ​വി​ഷ​മം പ്ല​ക്കാ​ർ​ഡു​ക​ളി​ലെ​ഴു​തി​യും സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി​യു​മാ​ണ് ആ​രാ​ധ​ക​ർ പ്ര​ക​ടി​പ്പി​ച്ച​ത്. 

ഇ​പ്പൊ​ഴി​താ കോഹ്‌ലിയു​ടെ ആ​രാ​ധ​ക​നാ​യ ഒ​രു പാ​ക്കി​സ്ഥാ​നി പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ വിവാഹാഭ്യർഥന വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. "കോഹ്‌ലീ എ​ന്നെ വി​വാ​ഹം ക​ഴി​ക്കൂ..' എ​ന്ന് എഴുതിയ പ്ലക്കാർഡുമായാണ് അദ്ദേഹം ലോക ഇലവൻ- പാക്കിസ്ഥാൻ മത്സരം നടന്ന സ്റ്റേഡിയത്തിൽ ഡ്യൂട്ടി ചെയ്തത്. 

അതേസമയം, പ്ല​ക്കാ​ർ​ഡി​ലെ വാ​ക്കു​ക​ൾ എ​ഴു​തി​യ​ത് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ​യാ​ണോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല. മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ൽ ദി​ന​ത്തി​ലാ​ണ് ഈ ​പ്ല​ക്കാ​ർ​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ട്വിറ്ററില്‍ ഈ പോസ്റ്റര്‍ വൈറലായതോടെയാണ് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായത്. ഇതേ സമയം സംഭവത്തില്‍ കോലി പ്രതികരിക്കുമോ എന്നാണ് ഓണ്‍ലൈന്‍ സമൂഹം ഉറ്റുനോക്കുന്നത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെഹിദിക്ക് മാന്യതയില്ലാത്തതോ, സൽമാൻ അഗയുടെ മണ്ടത്തരമോ? റണ്ണൗട്ടില്‍ വിവാദം
'ഇതൊരു ചാരിറ്റി ലീഗല്ല, അന്താരാഷ്ട്ര മത്സരമാണ്'; സല്‍മാന്‍ അഗയുടെ റണ്ണൗട്ടില്‍ പ്രതികരിച്ച് ലിറ്റണ്‍ ദാസ്