ഏഷ്യന്‍ കപ്പ് ഫൈനല്‍: ജപ്പാന് എതിരാളിയായി; വമ്പന്‍ ജയവുമായി ഖത്തര്‍

By Web TeamFirst Published Jan 29, 2019, 10:28 PM IST
Highlights

ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലാദ്യമായി ഖത്തര്‍ ഫൈനലില്‍. സെമിയില്‍ യു എ ഇയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പിച്ചു. 

അബുദാബി: എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഖത്തര്‍- ജപ്പാന്‍ ഫൈനല്‍. രണ്ടാം സെമിയില്‍ ഖത്തര്‍ എതിരില്ലാത്ത നാല് ഗോളിന് യു എ ഇയെ തോല്‍പിച്ചു. ഏഷ്യന്‍ കപ്പിന്‍റെ ചരിത്രത്തിലാദ്യമായാണ് ഖത്തര്‍ ഫൈനലിന് യോഗ്യത നേടുന്നത്.

ബൗലീം ഖൂഹി(22), അമോസ് അലി(37), ഹസന്‍ അല്‍ ഹൈദോസ്(80), ഹമീദ് ഇസ്‌മായില്‍(90+3) എന്നിവരാണ് ഖത്തറിന്‍റെ ഗോളുകള്‍ നേടിയത്. വെള്ളിയാഴ്‌ചയാണ് ഖത്തര്‍- ജപ്പാന്‍ കലാശപ്പോര്. 

click me!