'GOAT' ഇന്ത്യന്‍ ഇതിഹാസത്തിന് പിന്നിലായി; മെസിയെ മറികടന്ന് ഛേത്രി ഷോ!

Published : Jan 06, 2019, 09:38 PM ISTUpdated : Jan 06, 2019, 09:51 PM IST
'GOAT' ഇന്ത്യന്‍ ഇതിഹാസത്തിന് പിന്നിലായി; മെസിയെ മറികടന്ന് ഛേത്രി ഷോ!

Synopsis

നിലവില്‍ കളിക്കുന്ന താരങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി ഛേത്രി. അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണല്‍ മെസിയെയാണ് പിന്തള്ളിയത്. 

അബുദാബി: എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഇരട്ട ഗോള്‍ നേടി ഇന്ത്യന്‍ താരം സുനില്‍ ഛേത്രി ചരിത്രനേട്ടത്തില്‍. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി ഛേത്രി. അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണല്‍ മെസിയെയാണ് പിന്തള്ളിയത്. 

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് പട്ടികയില്‍ ഛേത്രിക്ക് മുന്നിലുള്ളത്. തായ്‌ലന്‍ഡിനെതിരെ രണ്ട് തവണ വലകുലുക്കിയതോടെ ഛേത്രിയുടെ ഗോള്‍ സമ്പാദ്യം 67ലെത്തി. ലിയോണല്‍ മെസി 65 ഗോളുകളാണ് നേടിയിട്ടുള്ളത്. പട്ടികയില്‍ മുന്നിലുള്ള റൊണാള്‍ഡോയ്ക്ക് 85 ഗോളാണുള്ളത്.

ഛേത്രി മിന്നലായ മത്സരത്തില്‍ തായ്‌ലന്‍ഡിനെ 4-1ന് ഇന്ത്യ പരാജയപ്പെടുത്തി. അനിരുദ്ധ് ഥാപ്പയും ജെജെ ലാല്‍പെഖുലയുമാണ് മറ്റ് ഗോള്‍വീരന്‍മാര്‍. തേരാസിലിന്‍റെ വകയായിരുന്നു തായ്‌ലന്‍ഡിന്‍റെ ഏക മറുപടി. ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച വിജയമാണിത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രധാനമന്ത്രിയുടെ ദൂതൻ വന്നു, സുരേഷ് ഗോപിയും വിളിച്ചു, തെരഞ്ഞെടുപ്പിൽ നിൽക്കുന്നില്ല, രാജ്യസഭാംഗത്വം ലഭിച്ചാൽ സ്വീകരിക്കും
ഫിഫ ലോകകപ്പിലെ ഇറാന്‍റെ പങ്കാളിത്തം, നിലപാട് മാറ്റി വീണ്ടും ഡോണൾഡ് ട്രംപ്, അമേരിക്കയില്‍ സുരക്ഷിതരായിരിക്കില്ലെന്ന് മുന്നറിയിപ്പ്