ചരിത്രം കുറിച്ചിട്ടും അപമാനം; ഹിമാ ദാസിനെ പ്രശംസിച്ചുള്ള അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ട്വീറ്റ് വിവാദത്തില്‍

Web Desk |  
Published : Jul 13, 2018, 09:19 PM ISTUpdated : Oct 04, 2018, 03:06 PM IST
ചരിത്രം കുറിച്ചിട്ടും അപമാനം; ഹിമാ ദാസിനെ പ്രശംസിച്ചുള്ള അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ട്വീറ്റ് വിവാദത്തില്‍

Synopsis

അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ട്വീറ്റ് വിവാദത്തില്‍

ഫിൻലാൻഡ്: ​ലോക അണ്ടർ 20 അത്‌ലറ്റിക്‌സ്​ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 400 മീറ്ററില്‍ സ്വർണം കരസ്ഥമാക്കി ചരിത്രം കുറിച്ച ഹിമാ ദാസിനെ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അപമാനിച്ചതായി ആരോപണം. ഹിമാ ദാസിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഫെഡറേഷന്‍റെ ട്വീറ്റിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

'ചരിത്ര നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഹിമായുടെ ഇംഗ്ലീഷ് മോശമായിരുന്നു' എന്ന പ്രയോഗമാണ് വിവാദമായത്. വിവാദമായ ട്വീറ്റിലെ സ്‌പീക്കിംഗ് എന്ന വാക്കില്‍ അക്ഷരത്തെറ്റു വന്നുവെന്നതും ആരാധകരെ ചൊടുപ്പിച്ചു. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഭിനന്ദന ട്വീറ്റ് താരത്തിന്‍റെ നേട്ടത്തെ വിലകുറച്ചു കാണിക്കുന്നതായാണ് ആരോപണം. 

400 മീറ്റര്‍ ഓട്ടം ഇംഗ്ലീഷ് പരീക്ഷയാണോ എന്ന ചോദ്യവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം യൂത്ത്​ മീറ്റ്​ ട്രാക്ക്​ഇനത്തിൽ സ്വർണം നേടുന്നത്​.  51.46 സെക്കൻഡിൽ ഫിനിഷ്​ ചെയ്താണ്​ഹിമാ സ്വര്‍ണം കരസ്ഥമാക്കിയത്. അസമിലെ നാ​ഗൻ ജില്ലയിലെ ധിംങ്ങ് ​ഗ്രാമത്തിലെ ഒരു കർഷകന്‍റെ മകളാണ് പതിനെട്ടുകാരി ഹിമാ ദാസ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സ് അപരാജിത കുതിപ്പ് തുടരുന്നു; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; ആയുഷ് മാത്രെയ്ക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാകും, ധോണിയുടെ തിരിച്ചുവരവില്‍ അനിശ്ചിതത്വം