
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റ് അവശേഷിക്കെ ടീം ഇന്ത്യ മറികടക്കുകയായിരുന്നു. 114 ബോളില്‍ പുറത്താകാതെ 137 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായത്.
മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി രോഹിത്തിന് ഉറച്ച പിന്തുണയാണ് നല്‍കിയത്. 82 പന്തില്‍ 72 റണ്‍സാണ് കോഹ്ലി നേടിയത്. ഏഴ് ഫോറും കോലിയുടെ ഇന്നിംഗ്‌സിനൊപ്പമുണ്ടായിരുന്നു.
എന്നാല്‍ ഇന്ത്യന്‍ നായകന്‍ പുറത്തായ രീതി അപൂര്‍വ്വമായി. ആദില്‍ റഷീദിന്‍റെ പന്തില്‍ ജോസ് ബട്ട്‌ലര്‍ സ്റ്റ്മ്പ് ചെയ്ത് കോലിയെ പുറത്താക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് കോലി സ്റ്റംമ്പിംഗില്‍ കുടുങ്ങി പുറത്താകുന്നത്. ആ കാഴ്ച കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!