അബുദാബി ടെസ്റ്റ്: തുടക്കം വിറച്ചെങ്കിലും, കിവീസിനെതിരെ പാക്കിസ്ഥാന്‍ നേര്‍വഴിയില്‍

By Web TeamFirst Published Dec 4, 2018, 7:59 PM IST
Highlights

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക ശേഷം പാക്കിസ്ഥാന്‍ സ്ഥിതി ഭേദമാക്കി. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 274നെതിരെ ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു.

അബുദാബി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക ശേഷം പാക്കിസ്ഥാന്‍ സ്ഥിതി ഭേദമാക്കി. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 274നെതിരെ ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു. ഒരുഘട്ടത്തില്‍ 17ന് രണ്ട് എന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍. ന്യൂസിലന്‍ഡിനായി ട്രന്റ് ബൗള്‍ട്ട് രണ്ട് വിക്കറ്റ് നേടി.

62 റണ്‍സ് നേടി പുറത്താവാതെ നില്‍ക്കുന്ന അസര്‍ അലിയാണ് പാക്കിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖ് (9), മുഹമ്മദ് ഹഫീസ് (0) എന്നിവരെ ബൗള്‍ട്ട് മടക്കിയയച്ചു. പിന്നാലെയെത്തിയ ഹാരിസ് സൊഹൈലും (34) അസര്‍ അലിയും പിടിച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ സൊഹൈലിനെ ടിം സൗത്തിയെ മടക്കിയതോടെ പാക്കിസ്ഥാന്‍ പ്രതിരോധത്തിലായി. പിന്നീടെത്തിയ ആസാദ് ഷെഫീക് (26) അസര്‍ അലിക്ക് പിന്തുണ നല്‍കിയതോടെ പാക്കിസ്ഥാന്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ രണ്ടാം ദിനം അവസാനിപ്പിച്ചു. ഇപ്പോഴും 135 റണ്‍സിന് പിന്നിലാണ് പാക്കിസ്ഥാന്‍. 

229ന് ഏഴ് എന്ന നിലയില്‍ രണ്ടാംദിം ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് 274 എല്ലാവരും പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ബിലാല്‍ ആസിഫാണ് ന്യൂസിലന്‍ഡിന്റെ തകര്‍ച്ച വേഗത്തിലാക്കിയത്. യാസിര്‍ ഷാ മൂന്ന് വിക്കറ്റെടുത്തു. 

click me!