
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവ എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വഴങ്ങി. ആദ്യ പകുതി പിന്നിടുമ്പോള്‍ സ്പാനിഷ് താരം ഫെറാന്‍ കൊറോമിനസിന്റെ രണ്ട് ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിനെ പിന്നോട്ടടിപ്പിച്ചത്. സീസണില്‍ കോറോയുടെ എട്ടാം ഗോളായിരുന്നത്.
4-4-2ലാണ് ബ്ലാസ്‌റ്റേഴ്‌സ് കളിക്കുന്നത്. അഞ്ചാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ അവസരം ഒരുക്കിയെങ്കിലും കിസിറ്റോയ്ക്ക് മുതലാക്കാന്‍ സാധിച്ചില്ല. 11ാം മിനിറ്റില്‍ കോറോ ഗോവയെ മുന്നിലെത്തിച്ചു. മൊറോക്കയുടെ അഹ്മ്മദ് ജഹൂഹിന്റെ അസിസ്റ്റിലായിരുന്നു കോറോയുടെ ആദ്യ ഗോള്‍. രണ്ട് കോര്‍ണറുകള്‍ ക്ലിയര്‍ ചെയ്തശേഷമുള്ള ക്രോസില്‍ തലവെച്ചാണ് കോറോ ഗോള്‍ നേടിയത്. 17ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഹാളിചരന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം ഗോവ പ്രതിരോധതാരം സെരിറ്റോണ്‍ ഫെര്‍ണാണ്ടസ് ഒഴിവാക്കി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗോവ രണ്ടാം ഗോള്‍ നേടി. എഡു ബേഡിയയുടെ പാസില്‍ നിന്നുള്ള ഷോട്ട് ഗോള്‍ കീപ്പറെ മറികടന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍ പിറന്നത്.
അഞ്ച് മാറ്റങ്ങളുമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പുറത്തിരുന്ന മലയാളി താരം അനസ് എടത്തൊടിക ആദ്യ ഇലവനില്‍ തിരിച്ചെത്തി. സി.കെ. വിനീത്, സഹല്‍ അബ്ദു സമദ് എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!