അഞ്ചാം ഏകദിനം; തിളങ്ങിയാല്‍ രഹാനെയെ കാത്ത് ആ ചരിത്ര നേട്ടം

Published : Feb 12, 2018, 09:13 PM ISTUpdated : Oct 05, 2018, 01:40 AM IST
അഞ്ചാം ഏകദിനം; തിളങ്ങിയാല്‍ രഹാനെയെ കാത്ത് ആ ചരിത്ര നേട്ടം

Synopsis

പോര്‍ട്ട് എലിസബത്ത്: ഇന്ത്യന്‍ മധ്യനിരയിലെ വിശ്വസ്തമായ ബാറ്റ്സ്മാനാണ് അജിങ്ക്യ രഹാനെ. വിദേശത്ത് മികച്ച ശരാശരിയുള്ള ഇന്ത്യന്‍ താരം കൂടിയാണ് രഹാനെ. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ പതിവ് ഫോമിലേക്കുയരാന്‍ താരത്തിനായിട്ടില്ല. മൂന്ന് മത്സരങ്ങളില്‍ നിന്ന് 98 റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് നേടാനായത്. 

86 പന്തില്‍ 79 റണ്‍സെടുത്ത രഹാനെയുടെ ഇന്നിംഗ്സ് ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. അതേസമയം മൂന്നാം ഏകദിനത്തില്‍ 13 പന്തില്‍ 11 റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് എടുക്കാനായത്. നാലാം ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടപ്പോള്‍ 15 പന്തില്‍ എട്ട് റണ്‍സില്‍ താരത്തിന്‍റെ ഇന്നിംഗ്സ് അവസാനിച്ചു. 

എന്നാല്‍ അഞ്ചാം ഏകദിനത്തില്‍ തിളങ്ങിയാല്‍ രഹാനെയ്ക്ക് ഒരു നേട്ടം സ്വന്തമാക്കാം. 80 റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ രഹാനെയ്ക്ക് 3000 റണ്‍സ് പൂര്‍ത്തിയാകും. ഏകദിനത്തില്‍ 85 ഇന്നിംഗ്സുകളില്‍ 35.18 ശരാശരിയില്‍ 2920 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. മൂന്ന് സെഞ്ചുറികളും 24 അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒരു കാലത്ത് കടുത്ത വിമര്‍ശനം നടത്തിയ ഗവാസ്‌ക്കറും സഞ്ജുവിന് പിറകെ; ബാറ്റിംഗ് പ്രദര്‍ശനമെന്ന് വാഴ്ത്തല്‍
'എന്താണ് സഞ്ജുവിന്റെ തകര്‍പ്പന്‍ ഫോമിന് പിന്നില്‍'; വ്യക്തമാക്കി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി