ആ ഇന്ത്യന്‍ ബൗളറോട് നന്ദിയുണ്ടെന്ന് കുക്ക്

Published : Sep 11, 2018, 05:23 PM ISTUpdated : Sep 19, 2018, 09:23 AM IST
ആ ഇന്ത്യന്‍ ബൗളറോട് നന്ദിയുണ്ടെന്ന് കുക്ക്

Synopsis

ടെസ്റ്റ് പരമ്പരയില്‍ അലിസ്റ്റര്‍ കുക്കിനെ വലച്ച ഇന്ത്യന്‍ ബൗളര്‍ ആരായിരിക്കും. ഇഷാന്ത് ശര്‍മയെന്നാണ് ഉത്തരമെങ്കില്‍ തെറ്റി. കുക്ക് തന്നെ പറയുന്നത് തന്നെ ഈ പരമ്പരയില്‍ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ജസ്പ്രീത് ബൂംമ്രയാണെന്നാണ്.  

ലണ്ടന്‍: ടെസ്റ്റ് പരമ്പരയില്‍ അലിസ്റ്റര്‍ കുക്കിനെ വലച്ച ഇന്ത്യന്‍ ബൗളര്‍ ആരായിരിക്കും. ഇഷാന്ത് ശര്‍മയെന്നാണ് ഉത്തരമെങ്കില്‍ തെറ്റി. കുക്ക് തന്നെ പറയുന്നത് തന്നെ ഈ പരമ്പരയില്‍ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ജസ്പ്രീത് ബൂംമ്രയാണെന്നാണ്.

വിടവാങ്ങല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ 97 റണ്‍സില്‍ നില്‍ക്കുമ്പോള്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ അനായാസ സിംഗിളെടുക്കാന്‍ ശ്രമിച്ച കുക്ക് ബൗണ്ടറിയില്‍ നിന്ന് ജസ്പ്രീത് ബൂംമ്രയുടെ ഓവര്‍ ത്രോയില്‍ നാലു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് 33-ാം സെഞ്ചുറിയിലെത്തിയത്. ആ ഓവര്‍ ത്രോ എന്റെമേലുണ്ടായിരുന്ന വലിയ സമ്മര്‍ദ്ദം അകറ്റി. ഈ പരമ്പരയില്‍ മുഴുവന്‍ എനിക്ക് ഒരുപാട് ഹൃദയവേദന ഉണ്ടാക്കിയ ബൗളറാണ് ബൂംമ്ര. പക്ഷെ അപ്പോള്‍ ആ നിമിഷം സമ്മാനിച്ചതിന് എനിക്ക് അയാളോട് നന്ദി തോന്നി.

സെഞ്ചുറി അടിച്ചപ്പോള്‍ എന്തായിരുന്നു ക്രീസില്‍ കൂടെയുണ്ടായിരുന്ന ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ പ്രതികരണം എന്ന ചോദ്യത്തോട് കുക്കിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ആ സമയം റൂട്ട് ഒന്നും പറഞ്ഞില്ല. ചിരിക്കുകയല്ലാതെ. എന്നാല്‍ അവസാന 10 നിമിഷം ഡ്രസ്സിംഗ് റൂമില്‍ നിന്നും ഗ്യാലറിയില്‍ നിന്നും ലഭിച്ച കൈയടിയും പ്രോത്സാഹനവും ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നും കുക്ക് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍