നാണക്കേടിന്റെ അമരത്ത് കോലിയും റൂട്ടും; അഭിമാന നേട്ടവുമായി വിഹാരി

By Web TeamFirst Published Sep 11, 2018, 12:42 PM IST
Highlights

രണ്ടര മാസം നീണ്ടശ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ഇന്നിംഗ്സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഗോള്‍ഡന്‍ ഡക്കായതോടെ പിറന്നത് അപൂര്‍വ റെക്കോര്‍ഡ്. ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലീഷ് നായകന്‍ നേരിട്ട മൂന്നാം പന്തില്‍ പൂജ്യനായി പുറത്തായിരുന്നു. ഇതാദ്യമായാണ് ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റില്‍ ഇരു ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ പൂജ്യത്തിന് പുറത്താവുന്നത്.

കെന്‍സിംഗ്ടണ്‍ ഓവല്‍: രണ്ടര മാസം നീണ്ടശ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ഇന്നിംഗ്സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഗോള്‍ഡന്‍ ഡക്കായതോടെ പിറന്നത് അപൂര്‍വ റെക്കോര്‍ഡ്. ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടും നേരിട്ട മൂന്നാം പന്തില്‍ പൂജ്യനായി പുറത്തായിരുന്നു. ഇതാദ്യമായാണ് ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റില്‍ ഇരു ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ പൂജ്യത്തിന് പുറത്താവുന്നത്.

പൂജ്യത്തിന് പുറത്തായതിലൂടെ റൂട്ടിനും കോലിക്കും നാണക്കേടിന്റെ റെക്കോര്‍ഡാണ് സ്വന്തമായതെങ്കില്‍ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഹനുമാ വിഹാരി സ്വന്തമാക്കിയത് ഇതുവരെ മറ്റൊരു താരവും സ്വന്തമാക്കാത്ത നേട്ടമാണ്. ഒരോവറില്‍ അലിസ്റ്റര്‍ കുക്കിനെയും ജോ റൂട്ടിനെയും മടക്കിയ വിഹാരി അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ചുറിയും ഒരോവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റും നേടുന്ന ആദ്യ കളിക്കാരനായി.

അതേസമയം, അരങ്ങേറ്റ ടെസ്റ്റിലും വിടവാങ്ങല്‍ ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് അലിസ്റ്റര്‍ കുക്ക് സ്വന്തം പേരിലെഴുതി. രണ്ടാം ഇന്നിംഗ്സില്‍ 15 സെഞ്ചുറികള്‍ തികച്ച കുക്ക് 14 സെഞ്ചുറികളുമായി ഒന്നാമതായിരുന്ന കുമാര്‍ സംഗക്കാരയെ പിന്നിലാക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും റണ്‍വേട്ടക്കാരിലും കുക്ക്(12472) സംഗക്കാരയെ(12400) പിന്നിലാക്കി.

ഈ പരമ്പരയിലാകെ 45 വിക്കറ്റുകളാണ് എല്‍ഡിബ്ല്യുവിലൂടെ വീണത്. ഇത് റെക്കോര്‍ഡാണ്. 1981ലെ ആഷസ് പരമ്പരയില്‍ 43 വിക്കറ്റുകള്‍ എല്‍ബിഡബ്ല്യൂവിലൂടെ വീണതായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്.

click me!