ആറടിയില്‍ ആറാടി; ഓവറിലെ ആറ് പന്തിലും രവീന്ദ്ര ജഡേജക്ക് സിക്സര്‍

Published : Dec 15, 2017, 11:10 PM ISTUpdated : Oct 04, 2018, 11:28 PM IST
ആറടിയില്‍ ആറാടി; ഓവറിലെ ആറ് പന്തിലും രവീന്ദ്ര ജഡേജക്ക് സിക്സര്‍

Synopsis

അഹമ്മദാബാദ്: ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ അവസരം കാത്തിരിക്കുകയാണ് സ്പിന്നര്‍ രവീന്ദ്ര ജഡേജ. കഴിഞ്ഞ ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 മത്സരത്തിലാണ് ജഡു അവസാനമായി കളിച്ചത്. എന്നാല്‍ ഓവറിലെ ആറ് പന്തും സിക്സടിച്ച് ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ഇന്‍റര്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ അമരേലിക്കെതിരെയാണ് ജംനഗര്‍ താരമായ ജഡേജ തകര്‍പ്പനടി. 15-ാം ഓവറില്‍ ഓഫ് സ്പിന്നര്‍ നിലാം വംജയാണ് ജഡേജയുടെ സംഹാര താണ്ഡവത്തിന് ഇരയായത്. മത്സരത്തില്‍ വെറും 69 പന്തില്‍ നിന്ന് 154 റണ്‍സ് ജഡു അടിച്ചെടുത്തു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വൈഭവ് വീണു, ഓറഞ്ച് ക്യാപ്പിന് പുതിയ അവകാശി, ടോപ് 10 മാറിമറിഞ്ഞു, പോയന്‍റ് പട്ടികയിലും മാറ്റം, തോല്‍ക്കാത്തവരായി ഇനി പഞ്ചാബ് മാത്രം
നമ്മുടെ സഞ്ജു അല്ലാതെ പിന്നെ ആര്, ലോകകപ്പിന്‍റെ താരമായ സഞ്ജു സാംസണെ തേടി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം