കോന്‍ ബനേഗ ക്രോര്‍പതിയില്‍ കോലിയെക്കുറിച്ച് ചോദിച്ച് അനുഷ്കയെ വെള്ളംകുടിപ്പിച്ച് ബിഗ് ബി

Published : Sep 23, 2018, 11:13 AM IST
കോന്‍ ബനേഗ ക്രോര്‍പതിയില്‍ കോലിയെക്കുറിച്ച് ചോദിച്ച് അനുഷ്കയെ വെള്ളംകുടിപ്പിച്ച് ബിഗ് ബി

Synopsis

കോന്‍ ബനേഗ ക്രോര്‍പതിയില്‍ പങ്കെടുക്കാനെത്തിയ അനുഷ്കാ ശര്‍മയെ വെള്ളം കുടിപ്പിച്ച് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യായ അനുഷ്ക കോലി കളിക്കുന്ന എല്ലാ മത്സരങ്ങളും കാണാന്‍ പോവുന്നതിനെക്കുറിച്ചായിരുന്നു ബിഗ് ബിയുടെ ചോദ്യം. സാമൂഹിക പ്രവര്‍ത്തകയായ പത്മശ്രീ സുധാ വര്‍ഗീസുമുണ്ടായിരുന്നു ഈ സമയം അനുഷ്കയ്ക്കൊപ്പം ഹോട്ട് സീറ്റില്‍.  

മുംബൈ: കോന്‍ ബനേഗ ക്രോര്‍പതിയില്‍ പങ്കെടുക്കാനെത്തിയ അനുഷ്കാ ശര്‍മയെ വെള്ളം കുടിപ്പിച്ച് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യായ അനുഷ്ക കോലി കളിക്കുന്ന എല്ലാ മത്സരങ്ങളും കാണാന്‍ പോവുന്നതിനെക്കുറിച്ചായിരുന്നു ബിഗ് ബിയുടെ ചോദ്യം. സാമൂഹിക പ്രവര്‍ത്തകയായ പത്മശ്രീ സുധാ വര്‍ഗീസുമുണ്ടായിരുന്നു ഈ സമയം അനുഷ്കയ്ക്കൊപ്പം ഹോട്ട് സീറ്റില്‍.

എന്തുകൊണ്ടാണ് ക്രിക്കറ്റ് കാണാന്‍ പോവുന്നത് ഭര്‍ത്താവിനെ ടിവിയില്‍ കാണാനാണോ എന്നായിരുന്നു ബിഗ്ബിയുടെ തമാശ കലര്‍ന്ന ചോദ്യം. ഈ സമയം സുധാ വര്‍ഗീസിനോട് ക്രിക്കറ്റ് കാണാറുണ്ടോ എന്ന് ബിഗ് ബി ചോദിച്ചപ്പോള്‍ കാണാറില്ലെന്നും സമയം കിട്ടാറില്ലെന്നും അവര്‍ മറുപടി പറഞ്ഞു. എന്നാല്‍ അനുഷ്ക ക്രിക്കറ്റ് കാണാറുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ബിഗ് ബി സുധാ വര്‍ഗീസിനോട് പറഞ്ഞു.

അപ്പോള്‍ സുധയോട് തന്റെ ഭര്‍ത്താവ് ക്രിക്കറ്റ് താരമാണെന്നും അദ്ദേഹത്തെ കാണാനാണ് കളി കാണാന്‍ പോവുന്നതെന്നും അനുഷ്ക വിശദീകരിച്ചു. അദ്ദേഹത്തെ കാണാന്‍ വേണ്ടി മാത്രമാണോ കളി കാണാന്‍ പോവുന്നതെന്ന് ബിഗ് ബി ചോദിച്ചപ്പോള്‍ അതിന് മാത്രമല്ല രാജ്യത്തിനുവേണ്ടിക്കൂടിയാണെന്ന് അനുഷ്ക മറുപടി നല്‍കി. എന്നാല്‍ ഞങ്ങള്‍ ടിവിയിലൂടെ കോലിക്ക് നല്‍കുന്ന ഫ്ലൈയിംഗ് കിസ്സ് അടക്കം എല്ലാം കാണുന്നുണ്ടെന്ന ബിഗ് ബിയുടെ മറുപടിയില്‍ അനുഷ്കയുടെ മുഖം നാണം കൊണ്ട് ചുവന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രണ്ട് ദിനം പൂര്‍ത്തിയാവും മുമ്പ് മത്സരം തീര്‍ന്നു; ആഷസ് പരമ്പരയില്‍, മെല്‍ബണ്‍ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനം
ടി20 ഏറ്റവും കൂടുതല്‍ വിക്കറ്റ്, റെക്കോഡിനൊപ്പമെത്തി ദീപ്തി ശര്‍മ; അടുത്ത മത്സരത്തില്‍ റെക്കോഡ് സ്വന്തമാക്കാം