ചൈനയെ തോല്‍പ്പിക്കുക എളുപ്പമാകില്ല: അനസ് എടത്തൊടിക

Published : Oct 12, 2018, 04:32 PM IST
ചൈനയെ തോല്‍പ്പിക്കുക എളുപ്പമാകില്ല: അനസ് എടത്തൊടിക

Synopsis

ചൈനയെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പ്പിക്കുക എളുമല്ലെന്ന് ഇന്ത്യയുടെ മലയാളി പ്രതിരോധ താരം അനസ് എടുത്തൊടിക. നാളെയാണ് ഏറെ കാലത്തിന് ശേഷം ഇന്ത്യ ചൈനയെ നേരിടുന്നത്.

ബീജിങ്: ചൈനയെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പ്പിക്കുക എളുമല്ലെന്ന് ഇന്ത്യയുടെ മലയാളി പ്രതിരോധ താരം അനസ് എടുത്തൊടിക. നാളെയാണ് ഏറെ കാലത്തിന് ശേഷം ഇന്ത്യ ചൈനയെ നേരിടുന്നത്.  21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫുട്‌ബോളില്‍ ഇരുവരും നേരില്‍ കാണുതെന്ന പ്രത്യേകതയും നാളത്തെ മത്സരത്തിനുണ്ട്. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിനാണ് മത്സരം.

അനസ് തുടര്‍ന്നു... ഇന്ത്യ കഴിഞ്ഞ 13 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല. അടുത്തകാലത്ത് ഇന്ത്യന്‍ ഫുട്‌ബോള്‍ കൈവരിച്ച പുരോഗതി വലുതാണ്. അതെത്രത്തോളമുണ്ടെന്ന് അളക്കാനുള്ള മത്സരം അവസരം കൂടിയാണിത്. ബുദ്ധിമുട്ടാണെങ്കിലും ചൈനയെ തോല്‍പ്പിക്കുക അസാധ്യമെന്ന് കരുതുന്നില്ലെന്നും കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂട്ടിച്ചേര്‍ത്തു.

മുന്‍ ഇറ്റാലിയന്‍ പരിശീലകന്‍ മാഴ്‌സെലോ ലിപ്പാണ് ചൈനയെ പരിശീലകന്‍. സീരി എയില്‍ യുവന്റസ്, നാപോളി, ഇന്റര്‍ മിലാന്‍ തുടങ്ങിയ ടീമുകളെ പരിശീലിച്ചുള്ള പരിചയമുണ്ട് ലിപ്പിക്ക്. ഇന്ത്യക്കെതിരെ 17 തവണ കളിച്ചപ്പോള്‍ 12ലും ജയം ചൈനയ്ക്കായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച
മെസി വന്നുപോയി, പിന്നാലെ സംഘർഷം; കൊല്‍ക്കത്തയില്‍ സംഭവിച്ചതെന്ത്?