വിംബിള്‍ഡണ്‍: റോജര്‍ ഫെഡറര്‍ പുറത്ത്

Web Desk |  
Published : Jul 11, 2018, 09:26 PM ISTUpdated : Oct 04, 2018, 02:48 PM IST
വിംബിള്‍ഡണ്‍: റോജര്‍ ഫെഡറര്‍ പുറത്ത്

Synopsis

ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്സണാണ് നിലവിലെ ചാംപ്യനായ  ഫെഡററെ തോല്‍പ്പിച്ചത്.

ലണ്ടന്‍: സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടറില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണോട് പരാജയപ്പെടുകയായിരുന്നു നിലവിലെ ചാംപ്യന്‍. സ്‌കോര്‍ 6-2 7-5 5-7 4-6 11-13.

വിംബിള്‍ഡണ്‍ നിലവിലെ ചാംപ്യനാണ് റോജര്‍ ഫെഡറര്‍. ആദ്യ രണ്ട് സെറ്റും ഫെഡറര്‍ അനായാസം നേടിയിരുന്നു. മൂന്നാം സെറ്റില്‍ തന്നെ മത്സരം ഫെഡറര്‍ സ്വന്തമാക്കേണ്ടതായിരുന്നു. മൂന്ന് മാച്ച് പോയിന്റ് കയ്യിലിരിക്കെ ഫെഡറര്‍ സെറ്റ് നഷ്ടപ്പെടുത്തി. സെറ്റ് 5-7ന് ആന്‍ഡേഴ്‌സണ്. തുടര്‍ച്ചയായി 34 സെറ്റുകള്‍ വിജയിച്ച ശേഷമാണ് ഫെഡറര്‍ക്ക് വിംബിള്‍ഡണില്‍ ഒരു സെറ്റ് വിട്ടുകൊടുക്കുന്നത്. നാലാം സെറ്റില്‍ ഫെഡററുടെ ഒരു സര്‍വീസ് ബ്രേക്ക് ചെയ്ത് 4-6ന് ദക്ഷിണാഫ്രിക്കകാരന്‍ സെറ്റ് സ്വന്തമാക്കി.

അവസാന സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം നീങ്ങി. പരസ്പരം സെര്‍വ് ബ്രേക്ക് ചെയ്യാന്‍ അവസരം നല്‍കിയതുമില്ല. ആന്‍ഡേഴ്‌സണ്‍ സെര്‍വിനൊരുങ്ങുമ്പോള്‍ ഫെഡറര്‍ 6-5ന് മുന്നില്‍. ഗെയിമിലെ ആദ്യ രണ്ട് സെര്‍വും ബ്രേക്ക് ചെയ്ത് ഫെഡറര്‍ 30-0ന് മുന്നില്‍. പിന്നാലെ ആന്‍ഡേഴ്‌സണ്‍ ഒപ്പമെത്തി 30-30. വൈകാതെ ഗെയിമും ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കി. സ്‌കോര്‍ 6-6.

അധികം വൈകാതെ 11-11. എന്നാല്‍ ഫെഡററുടെ അടുത്ത് സെര്‍വ് ബ്രേക്ക് ചെയ്ത ആന്‍ഡേഴ്‌സണ്‍ സ്‌കോര്‍ 11-12ലേക്ക് ഉയര്‍ത്തി. പിന്നാലെ സ്വന്തം സെര്‍വ് ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം വിജയിച്ച് ആന്‍ഡേഴ്‌സണ്‍ മത്സരം സ്വന്തമാക്കി.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ 2026: ഒൻപത് മിനുറ്റില്‍ ഏഴ് ബൗണ്ടറി, തകർക്കാനാകാത്ത സ്ട്രൈക്ക് റേറ്റ്
ഐപിഎല്‍ 2026: 'തമ്മിലടിച്ച്' ആര് കയറും? ടി20 ടീമിലെ ഓപ്പണിങ് സ്ഥാനം ലക്ഷ്യമിട്ട് യുവതാരങ്ങള്‍