ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റില്‍ പിറന്ന ഇന്നിങ്സ്
422 സ്ട്രൈക്ക് റേറ്റിലൊക്കെ ബാറ്റ് ചെയ്യുക. സഞ്ജുവിന്റെ സെഞ്ചുറിയേപ്പോലും സൈഡാക്കി എം എസ് ധോണിയുടെ ബൗളിങ് നിരയ്ക്ക് എതിരെ. മറ്റാര്‍ക്കും ഇതുവരെ മറികടക്കാൻ പോലും കഴിഞ്ഞിട്ടില്ല ഈ നേട്ടം.
ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റില്‍ പിറന്ന ഇന്നിങ്സ്. അത് സംഭവിച്ചത് ട്വന്റി 20 ക്രിക്കറ്റില്‍ അഗ്രസീവ് ശൈലിയുടെ ആധിപത്യം മുറുകുന്ന ഈ കാലത്തല്ല. 2017ലാണ്. ഒൻപത് വര്‍ഷം മുൻപ്.
ആ ഇന്നിങ്സിന് പിന്നില്‍ ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസാണ്. അന്ന് ഡല്‍ഹി ഡയര്‍ഡെവിള്‍സിന്റെ ഭാഗമായിരുന്നു മോറിസ്. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിനെതിരെയായിരുന്നു മോറിസിന്റെ വെടിക്കെട്ടും.
അന്ന് ഏഴ് മിനുറ്റ് മാത്രമാണ് മോറിസ്‍ ക്രീസിലുണ്ടായിരുന്നത്. നേരിട്ടത് ഒൻപത് പന്തുകള്‍. അതില്‍ ഏഴ് ബൗണ്ടറി. നാല് ഫോറും മൂന്ന് സിക്സും. സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തത് 38 റണ്‍സ്.
മോറിസിന്റെ ഫിനിഷിങ്ങില്‍ ഡല്‍ഹി സ്കോര്‍ 200 കടന്നു. 97 റണ്‍സിന്റെ കൂറ്റൻ ജയവും ഡല്‍ഹി അന്ന് സ്വന്തമാക്കി.
Powered By:

