വിംബിള്‍ഡണ്‍: വനിതാ സിംഗിള്‍സ് സെമി ലൈനപ്പായി

Web Desk |  
Published : Jul 11, 2018, 11:12 AM ISTUpdated : Oct 04, 2018, 03:06 PM IST
വിംബിള്‍ഡണ്‍: വനിതാ സിംഗിള്‍സ് സെമി ലൈനപ്പായി

Synopsis

ജൂലിയ ജോര്‍ജസിനെ സെറീന വില്ല്യംസ് നേരിടും

വിംബിള്‍ഡണ്‍: വിംബിള്‍ഡൺ ടെന്നിസ് വനിതാ സിംഗിള്‍സ് സെമിഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയിൽ മുന്‍ ചാംപ്യനും 25-ാം സീഡുമായ സെറീന വില്ല്യംസ് 13-ാം സീഡ് ജര്‍മന്‍ താരം ജൂലിയ ജോര്‍ജസിനെ നേരിടും. ക്വാര്‍ട്ടറിൽ കാമിലാ ജിയോര്‍ജിക്കെതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചടിച്ചാണ് 23 വട്ടം ഗ്രാന്‍സ്ലാം ചാംപ്യനായ സെറീന സെമിയിലെത്തിയത്. സ്കോര്‍- 3..6, 6..3, 6..4.

കിക്കി ബെര്‍ട്ടെന്‍സിനെ തോൽപ്പിച്ചാണ് ജൂലിയ ജോര്‍ജസിന്‍റെ സെമി പ്രവേശം. പതിനാലാം സീഡ് കസാത്കിനയെ തോൽപ്പിച്ച 11-ാം സീഡ് ഏഞ്ചലിക്ക് കെർബറും, ഡൊമിനിക്ക സിബുൽക്കോവയെ വീഴ്ത്തിയ ലത്‍‍വിയന്‍ താരം യെലേന ഒസ്റ്റാപ്പെന്‍കോയും തമ്മിലാണ് അവസാന സെമി. 12-ാം സീഡാണ് ഒസറ്റാപെന്‍കോ. സീഡിംഗില്‍ ആദ്യ 10ലുള്ള എല്ലാവരും നേരത്തേ പുറത്തായിരുന്നു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

എവിടെ ആ പഴയ ഹാര്‍ദിക്? മുംബൈ ഇന്ത്യന്‍സ് താരത്തിനെതിരെ കനത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം
ആരാണ് യാഷ് രാജ് പുഞ്ജ? രാജസ്ഥാന് വേണ്ടി ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത് മുന്‍ യുഎഇ ക്രിക്കറ്റ് താരത്തിന്റെ സഹോദരന്‍