ലാലിഗ കിരീടത്തോടെ ആന്ദ്രേ ഇനിയസ്റ്റ ബാഴ്‌സ വിട്ടു

Web Desk |  
Published : May 21, 2018, 09:03 AM ISTUpdated : Oct 02, 2018, 06:32 AM IST
ലാലിഗ കിരീടത്തോടെ ആന്ദ്രേ ഇനിയസ്റ്റ ബാഴ്‌സ വിട്ടു

Synopsis

അവസാന മത്സരത്തില്‍ റയല്‍ സോസിഡാഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു

നൗ കാംപ്: ബാഴ്സലോണയുടെ സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റയ്ക്ക് ജയത്തോടെ മടക്കം. ക്ലബ്ബിലെ നായകന്റെ അവസാന മത്സരത്തില്‍ റയല്‍ സോസിഡാഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബാഴ്സ ലാലീഗ കിരീടം ചൂടി. അമ്പത്തിയേഴാം മിനുട്ടില്‍ ഫിലിപ് കുടീ‍ഞ്ഞ്യോയാണ് വിജയഗോള്‍ നേടിയത്. 

ഹോം ഗ്രൗണ്ടായ നൗ കാംപിലെ അവസാന മത്സരത്തില്‍ നായകനായി 82 മിനുട്ട് ഇനിയസ്റ്റ നിറഞ്ഞാടി. 22 കൊല്ലം ബാഴ്സയുടെ നെടുംതൂണായ നായകന് വികാര നിര്‍ഭരമായ യാത്രയയപ്പാണ് ക്ലബ് നല്‍കിയത്. പന്ത്രണ്ടാം വയസ്സില്‍ അണിഞ്ഞ ബാഴ്സയുടെ ജേഴ്സി അഴിച്ചുവെക്കുമ്പോള്‍ സീസണില്‍ ഓരേ ഒരു തോല്‍വി വഴങ്ങിയാണ് ടീമിനെ സ്പാനിഷ് ലീഗ് കിരീടം അണിയിച്ചത്. 

38 മത്സരങ്ങളില്‍ 28 ജയവും ഒരു തോല്‍വിയുമായി 93 പോയിന്റാണ് ജേതാക്കള്‍ക്ക് ഉള്ളത്. അടിച്ചുകൂട്ടിയത് 99 ഗോളുകളും. 78 പോയിന്റുള്ള അതിലറ്റികോ മാഡ്രിഡ് ലാലീഗയില്‍ രണ്ടാം സ്ഥാനത്തും 76 പോയിന്റുമായി റയല്‍ മാഡ്രിഡ്  മൂന്നാം സ്ഥാനത്തുമെത്തി. ബാഴ്സയോട് വിടപറയുന്ന ഇനിയസ്റ്റ ഇനി പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാഹുലിനും നിസ്സങ്കയ്ക്കും അര്‍ധ സെഞ്ചുറി; രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്
പരിക്ക് വിട്ടുമാറിയില്ല, ഇന്ത്യക്ക് തിരിച്ചടി; അഫ്ഗാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ആകാശ് ദീപും ഹര്‍ഷിത് റാണയും കളിക്കില്ല