ഇനിയേസ്റ്റ ബാഴ്സ ജേഴ്സിയിലെ അവസാന മത്സരത്തിന്

web desk |  
Published : May 20, 2018, 11:26 PM ISTUpdated : Jun 29, 2018, 04:18 PM IST
ഇനിയേസ്റ്റ ബാഴ്സ ജേഴ്സിയിലെ അവസാന മത്സരത്തിന്

Synopsis

ഇന്ന് 12.15ന് നടക്കുന്ന മത്സരത്തില്‍ റയല്‍ സോസിഡാഡാണ് ബാഴ്‌സയുടെ എതിരാളികള്‍.

ബാഴ്‌സലോണ: ലാ ലിഗയില്‍ ബാഴ്‌സലോണ അവസാന മത്സരത്തിന്. ഇന്ന് 12.15ന് നടക്കുന്ന മത്സരത്തില്‍ റയല്‍ സോസിഡാഡാണ് ബാഴ്‌സയുടെ എതിരാളികള്‍. സീസണിലെ അവസാന മത്സരം എന്നതിലുപരി ഇതിഹാസതാരം ആന്ദ്രേ ഇനിയേസ്റ്റയെ ഒരു ജയത്തോടെ പറഞ്ഞയക്കാനാണ് ബാഴ്‌സ ശ്രമിക്കുക.

ബാഴ്സയുടെ കുപ്പായത്തിലെ 674ാം മത്സരത്തിനാണ് നായകനായ ഇനിയെസ്റ്റ ഇറങ്ങുന്നത്. ഇതുവരെ ഒമ്പത് ലാ ലിഗ കിരീടങ്ങള്‍ സ്വന്തമാക്കി. മൂന്ന് ക്ലബ് ലോകകപ്പും നാല് ചാംപ്യന്‍സ് ലീഗും ഇനിയേസ്റ്റയുടെ അക്കൗണ്ടിലുണ്ട്. 

ബാഴ്സയുടെ യൂത്ത് അക്കാദമിയില്‍ 12ാം വയസിലാണ്  ഇനിയെസ്റ്റ എത്തുന്നത്. 2004 മുതല്‍ സ്ഥിരം സാന്നിധ്യം. പിന്നീട് ചാവി- ഇനിയേസ്റ്റ- മെസി ത്രയമാണ് ബാഴ്‌സയെ വിസ്മയ ടീമാക്കി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാഹുലിനും നിസ്സങ്കയ്ക്കും അര്‍ധ സെഞ്ചുറി; രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്
പരിക്ക് വിട്ടുമാറിയില്ല, ഇന്ത്യക്ക് തിരിച്ചടി; അഫ്ഗാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ആകാശ് ദീപും ഹര്‍ഷിത് റാണയും കളിക്കില്ല