
പെര്‍ത്ത്: ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഓസ്‌ട്രേലിയയില്‍ നിന്ന് വരുന്നത് നല്ല വാര്‍ത്തകളല്ല. പെര്‍ത്ത് ടെസ്റ്റ് പരാജയപ്പെട്ടു എന്ന് മാത്രമല്ല, പൃഥ്വി ഷാ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങുന്നതും ഇന്ത്യയെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും മുരളി വിജയുമാവട്ടെ കാര്യമായി ഒന്നും ചെയ്യാനാവാതെ രണ്ട് ടെസ്റ്റുകളും പൂര്‍ത്തിയാക്കി. ഇപ്പോഴിതാ മറ്റൊരു മോശം വാര്‍ത്തകൂടി.
മധ്യനിര ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ കൂടി നാട്ടിലേക്ക് മടങ്ങുന്നു. ഭാര്യ റിതിക അടുത്ത് തന്നെ കുഞ്ഞിന് ജന്മം നല്‍കുന്നുവെന്നുള്ളത് കൊണ്ടാണ് രോഹിത് നാട്ടിലേക്ക് മടങ്ങുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ബിസിസിഐ പുറത്ത് വിട്ടിട്ടില്ല. ഇതാണ് കാരണമെങ്കില്‍ ഇന്ത്യക്ക് കനത്ത നഷ്ടമാണ് കാത്തിരിക്കുന്നത്. ഓപ്പണര്‍മാര്‍ പരാജയമായ സ്ഥിതിക്ക് രോഹിത് ശര്‍മയെ ഓപ്പണറായി പരീക്ഷിക്കണമെന്ന് അഭിപ്രായമുണ്ടായിരുന്നു.
ആദ്യ ടെസ്റ്റ് കളിച്ച രോഹിത് ശര്‍മയ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 37 റണ്‍സിന് പുറത്തായ രോഹിത്ത് രണ്ടാം ഇന്നങ്‌സില്‍ ഒരു റണ്‍ മാത്രമാണെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു രോഹിത്. ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനമാണ് രോഹിത്തിനെ ടെസ്റ്റ് ടീമില്‍ അവസരം ഒരുക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!