തോല്‍വിയിലും മറ്റൊരു പൊന്‍തൂവല്‍ ചൂടി കോലി

Web Desk |  
Published : Jul 17, 2018, 12:28 PM ISTUpdated : Oct 02, 2018, 04:21 AM IST
തോല്‍വിയിലും മറ്റൊരു പൊന്‍തൂവല്‍ ചൂടി കോലി

Synopsis

ഏകദിന പരമ്പര ഇന്ത്യക്ക് നഷ്ടമായിരുന്നു

ലീഡ്‍സ്: ക്രിക്കറ്റ് കളത്തിലെ റെക്കോര്‍ഡുകളുടെ തോഴനായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ബാറ്റ്സ്മാന്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും നേട്ടങ്ങള്‍ വാരിക്കൂട്ടുന്ന കോലി ഇംഗ്ലണ്ടുമായുള്ള പരമ്പര നഷ്ടത്തിനിടയിലും മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഇത്തവണ കോലിയുടെ നായക പട്ടത്തിന്‍റെ പകിട്ടാണ് വാനോളം ഉയര്‍ന്നിരിക്കുന്നത്.

ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 3,000 റണ്‍സ് പേരിലെഴുതുന്ന താരമായി കോലി മാറി. വെറും 49 ഇന്നിംഗ്സുകള്‍ മാത്രമാണ് ഇന്ത്യന്‍ നായകന് മൂവായിരമെന്ന നാഴിക കല്ല് പിന്നിടാന്‍ വേണ്ടി വന്നത്. തൊട്ടടുത്ത് ഉള്ളവരെക്കാള്‍ ബഹുദൂരം മുന്നിലാണ് കോലിയുടെ ഈ സുവര്‍ണ നേട്ടം. 60 ഇന്നിംഗ്സുകളില്‍ നിന്ന് മൂവായിരം പിന്നിട്ട ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലേഴ്സും 70 ഇന്നിംഗ്സുകളില്‍ നിന്ന് അത്രയും റണ്‍സ് നേടിയ എം.എസ്. ധോണിയുമാണ് പിന്നിലായത്.

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലെ പത്താം ഓവറില്‍ ഡേവിഡ് വില്ലിയിലെ തേര്‍ഡ് മാനിലേക്ക് സിംഗിളിട്ടാണ് കോലി മൂവായിരം മാര്‍ക്ക് പിന്നിട്ടത്. നേരത്തെ ട്വന്‍റി 20 പരമ്പരയില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന താരമായി കോലി മാറിയിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു വീണു, പിന്നാലെ ചെന്നൈയും; വിജയക്കുതിപ്പിന് ഹൈദരാബാദിൽ ബ്രേക്ക്; മഞ്ഞപ്പടയെ തകർത്ത് സൺറൈസേഴ്‌സ്
വൈഭവിനെ വീഴ്ത്തിയ പ്രഫുല്‍ ഹിംഗെയെ ആദ്യ പന്തിൽ സിക്സിന് തൂക്കി സഞ്ജു, പിന്നാലെ വീണു, ടോപ് 10ലും ഇടമില്ല