ടി20 ലോകകപ്പ് നേട്ടം ഇന്ത്യൻ ക്രിക്കറ്റിന്റെ ആധിപത്യത്തിന്റെ തുടക്കം മാത്രമാണെന്ന് മുൻ നായകൻ രോഹിത് ശർമ്മ. പുരുഷ-വനിതാ ടീമുകൾ ഒരുപോലെ നേട്ടങ്ങൾ കൈവരിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഈ വിജയത്തുടർച്ച നിലനിർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടരുന്ന ജൈത്രയാത്ര വരും വര്‍ഷങ്ങളിലും കാണാമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ശനിയാഴ്ച മുംബൈയില്‍ ടി20 മുംബൈ ലീഗ് നാലാം സീസണിന്റെ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷ-വനിതാ ടീമുകള്‍ ഒരേപോലെ ലോകവേദികളില്‍ കിരീടങ്ങള്‍ നേടുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി20 ലോകകപ്പ് ഒരു നീണ്ട ആധിപത്യത്തിന്റെ തുടക്കമാണെന്നും രോഹിത് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മുടെ ടീമുകള്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ കാണുമ്പോള്‍ വലിയ സന്തോഷവും അഭിമാനവും തോന്നുന്നു. പുരുഷ ടീം മാത്രമല്ല, മുംബൈയില്‍ വെച്ച് വനിതാ ടീം ഏകദിന ലോകകപ്പ് ഉയര്‍ത്തിയത് കാണുന്നതും അതിശയിപ്പിക്കുന്നതായിരുന്നു. ഇപ്പോള്‍ ടി20 ലോകകപ്പില്‍ പുരുഷ ടീം നടത്തിയ പ്രകടനവും സമാനതകളില്ലാത്തതാണ്.'' രോഹിത് പറഞ്ഞു.
വിജയത്തുടര്‍ച്ച നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും രോഹിത് ഓര്‍മ്മിപ്പിച്ചു. '''ടി20 ലോകകപ്പ് നേട്ടം തുടക്കം മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇനി പിന്നോട്ട് നോക്കേണ്ടതില്ല. ക്രിക്കറ്റില്‍ മൊമെന്റം വളരെ പ്രധാനമാണ്. നിലവില്‍ നമ്മുടെ പുരുഷ-വനിതാ ടീമുകള്‍ക്ക് ആ ആത്മവിശ്വാസമുണ്ട്. അത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' മുന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.
ലോകക്രിക്കറ്റില്‍ ഇന്ത്യയുടെ തേരോട്ടം
2024 ജൂണില്‍ രോഹിത് ശര്‍മ്മയുടെ കീഴില്‍ നേടിയ ടി20 ലോകകപ്പിലൂടെയാണ് ഇന്ത്യയുടെ ഈ ജൈത്രയാത്ര ആരംഭിച്ചത്. അതിന് ശേഷം 2025 മാര്‍ച്ചില്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടവും ഇന്ത്യ സ്വന്തമാക്കി. പിന്നീട് സ്വന്തം മണ്ണില്‍ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഇന്ത്യന്‍ ടീമിന്റെ പേരിലായി. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ടി20 ലോകകപ്പ് ഉയര്‍ത്തിയതോടെയായിരുന്നു അത്. ഇനി അണ്ടര്‍ 19 ലോകകപ്പെടുത്താല്‍ ആയുഷ് മാത്രെയുടെ കീഴില്‍ പുരുഷ ടീം സിംബാബ്വെയില്‍ വെച്ചും, നികി പ്രസാദിന്റെ കീഴില്‍ വനിതാ ടീം മലേഷ്യയില്‍ വെച്ചും ലോകകിരീടങ്ങള്‍ ചൂടി.
അടുത്ത ലക്ഷ്യം
ജൂണ്‍ 12ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന വനിതാ ടി20 ലോകകപ്പാണ് ഇന്ത്യയുടെ അടുത്ത പ്രധാന ലക്ഷ്യം. ഗ്രൂപ്പ് ഒന്നില്‍ പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്സ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ മത്സരിക്കുന്നത്.

