കോലിക്ക് ഒന്നൊന്നര ആശംസ; വൈറലായി അനുഷ്‌കയുടെ ട്വീറ്റ്

Published : Nov 05, 2018, 11:45 AM ISTUpdated : Nov 05, 2018, 11:48 AM IST
കോലിക്ക് ഒന്നൊന്നര ആശംസ; വൈറലായി അനുഷ്‌കയുടെ ട്വീറ്റ്

Synopsis

കോലിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുള്ള അനുഷ്‌ക ശര്‍മ്മയുടെ ട്വീറ്റ് വൈറല്‍. ഒരു മിനുറ്റിനുള്ളില്‍ 2,000ത്തിലധികം ലൈക്കുകളാണ് ഇതിന് ലഭിച്ചത്...  

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി മുപ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ജന്‍മദിനത്തില്‍ എണ്ണിയാലൊടുങ്ങാത്ത ആശംസകളാണ് റണ്‍ മെഷീന് ലഭിക്കുന്നത്. എന്നാല്‍ ഇതില്‍ ആരാധകരെ ഏറെ ആകര്‍ഷിച്ചത് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയുടെ ട്വീറ്റായിരുന്നു.  

കോലിക്കൊപ്പമുള്ള ചിത്രം സഹിതമാണ് അനുഷ്‌കയുടെ ട്വീറ്റ്. ഒരു മിനുറ്റിനുള്ളില്‍ 2,000ത്തിലധികം ലൈക്കുകളാണ് ഇതിന് ലഭിച്ചത്. നിരവധി ഇതിഹാസ താരങ്ങളും സഹതാരങ്ങളും ആരാധകരും കോലിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം