അങ്ങനെ അര്‍ജന്‍റീനയ്‌ക്കൊരു കിരീടം ലഭിച്ചു

Published : Aug 09, 2018, 03:06 PM ISTUpdated : Aug 09, 2018, 03:30 PM IST
അങ്ങനെ അര്‍ജന്‍റീനയ്‌ക്കൊരു കിരീടം ലഭിച്ചു

Synopsis

കൊളീഡിയോയും മാര്‍സ മറിനെല്ലൊയുമാണ് അര്‍ജന്റീനയ്ക്കായി ഇന്ന് ഗോള്‍ നേടിയത്  

മാഡ്രിഡ്: സ്‌പെയ്‌നില്‍ നടക്കുന്ന അണ്ടര്‍ 20 കോടിഫ് കപ്പ് കിരീടം അര്‍ജന്റീനയ്ക്ക്. ഫൈനലില്‍ റഷ്യയെ തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം ചൂടിയത്. ഇഞ്ചുറി സമയത്ത് നേടിയ ഗോളില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. 92ആം മിനുട്ടിലായിരുന്നു അര്‍ജന്റീനയുടെ വിജയ ഗോള്‍. തുടക്കത്തില്‍ ഒരു ഗോളിന് അര്‍ജന്റീന പിറകില്‍ പോയിരുന്നു.

കൊളീഡിയോയും മാര്‍സ മറിനെല്ലൊയുമാണ് അര്‍ജന്റീനയ്ക്കായി ഇന്ന് ഗോള്‍ നേടിയത്. സെമിയില്‍ ഉറുഗ്വേയെ തോല്‍പ്പിച്ചായിരുന്നു അര്‍ജന്റീന ഫൈനലില്‍ എത്തിയത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായി അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഫെകുണ്ടൊ കൊളിഡിയോ തെരഞ്ഞെടുക്കപ്പെട്ടു. അര്‍ജന്റീനയുടെ തന്നെ ജെറോനിമോ പോര്‍ടുവാണ് മികച്ച ഗോള്‍ കീപ്പര്‍. ഏറ്റവും മികച്ച പരിശീലകനും അര്‍ജന്റീനക്കാരന്‍ തന്നെ. ലിയോണല്‍ സ്‌കാലോനെയാണ് മികച്ച പരിശീലകന്‍.

ഈ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടേറ്റത് മാത്രമാണ് അര്‍ജന്റീനയുടെ ഏക തോല്‍വി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ 2-1 എന്ന സ്‌കോറിനായിരുന്നു അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത