ഖേല്‍രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍; മലയാളി താരവും പരിഗണനയില്‍

By Web DeskFirst Published Aug 2, 2017, 7:42 PM IST
Highlights

ദില്ലി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌നയും അര്‍ജുന പുരസ്‌കാരവും നാളെ പ്രഖ്യാപിക്കും. പാരാലിംപിക്‌സ് മെഡല്‍ ജേതാക്കളെയാണ് ഖേല്‍രത്‌നയ്ക്ക് പരിഗണിക്കുന്നത്. ഹൈജംപ് താരങ്ങളായ മാരിയപ്പന്‍ തങ്കവേലു, വരുണ്‍ ഭാട്ടി ജാവലില്‍ ത്രോ താരം ദേവേന്ദ്ര ജജാറിയ, ഷോട്ട്പുട്ട് താരം ദീപ മാലിക് എന്നിവരെക്കൂടാതെ ഹോക്കി താരം സര്‍ദാര്‍ സിംഗിനേയും ഖേല്‍രത്‌നയ്ക്ക് പരിഗണിക്കുന്നുണ്ട്. 

നീന്തല്‍ താരം സജ്ജന്‍ പ്രകാശാണ് അര്‍ജുന പട്ടികയിലുള്ള മലയാളി. ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാരയും ഫുട്‌ബോള്‍ താരം ജെ.ജെ. ലാല്‍പെഖുലയും അര്‍ജുന പട്ടികയിലുണ്ട്. ജസ്റ്റിസ് സി.കെ. താക്കര്‍ അധ്യക്ഷനായ പുരസ്‌കാര നിര്‍ണയ സമിതിയില്‍ വീരേന്ദര്‍ സെവാഗ് പി.ടി. ഉഷ എന്നിവരും അംഗമാണ്.

click me!