
മാഡ്രിഡ്: ബാഴ്സലോണയെ ഒറ്റഗോളുപോലും അടിപ്പിക്കാതെ രണ്ടെണ്ണം തിരിച്ചടിച്ച് ആധികാരിക ജയത്തോടെ സ്പാനിഷ് സൂപ്പര്‍ കപ്പ് റയൽ മാഡ്രിഡ് സ്വന്തമാക്കി. ആദ്യ പാദത്തിലുൾപ്പെടെ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് റയൽ സ്വന്തമാക്കിയത്. കഴിഞ്ഞ കളിയിലെ ഹീറോ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് റയൽ ചിരവൈരികളായ ബാഴ്സയെ വീഴ്ത്തിയത്.
ആദ്യപകുതിയിൽ തന്നെ ബാഴ്സയുടെ വിധി റയൽ നിർണയിച്ചു. കളിചൂടുപിടിക്കുമുമ്പെ ആദ്യ പ്രഹരമേറ്റ ബാഴ്സയെ തിരിച്ചുവരാൻ റയൽ ഒരിക്കൽപോലും അനുവദിച്ചില്ല. മൂന്നാം മിനിറ്റൽ മാർകോ അസെൻസിയോ റയലിനെ മുന്നിലെത്തിച്ചു. ബോക്സിന്റെ മധ്യഭാഗത്തുനിന്ന് 25 അടിഅകലെ ഗോൾ ലക്ഷ്യമാക്കി അസൻസിയോയുടെ ബുള്ളറ്റ് ഷോട്ട്. മാർക് ആൻഡ്രെ ടർ സ്റ്റേഗനെ മറികടന്ന് പന്ത് വലയിൽ.
മാഴ്സലോയുടെ മനോഹരമായൊരു ക്രോസിൽനിന്നായിരുന്നു റയലിന്റെ രണ്ടാം ഗോൾ. വലതു പാർശ്വത്തിലൂടെ ബോക്സിലേക്ക് ഓടിക്കയറിയ മാഴ്സലോയുടെ ബാഴ്സ പ്രതിരോധം കീറിമുറിച്ചത്യുഗ്രൻ ക്രോസ്. ഉംതിതിയുടെ ദുർബല പ്രതിരോധം മറികടന്ന് പന്ത് സ്വന്തമാക്കിയ ബെൻസേമ ഒന്നുവെട്ടിത്തിരിഞ്ഞ് വലയിലേക്ക് പന്ത് അടിച്ചുകയറ്റി. തിരിച്ചടിക്കാൻ ബാഴ്സ ശ്രമിച്ചെങ്കിലും റയൽ പ്രതിരോധം ഇളകിയില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!