തിരുമ്പി വന്തിട്ടേന്ന് സൊല്ല്; പാക്കിസ്ഥാന്റെ തലയറുത്ത് വീണ്ടും ഭുവി

By Web TeamFirst Published Sep 20, 2018, 1:01 PM IST
Highlights

പരിക്കിന്റെ ഇടവേളക്കുശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവാണ് പാകിസ്ഥാനെതിരായ മത്സരത്തിലെ സവിശേഷത. 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ ആണ് കളിയിലെ കേമന്‍. രാജ്യാന്തര ക്രിക്കറ്റിലേക്ക് ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ വരവും പാക്കിസ്ഥാന്റെ തലയരിഞ്ഞുതന്നെയായിരുന്നു. ഇപ്പോഴിതാ തിരിച്ചുവരവും അങ്ങനെ തന്നെ.

ദുബായ്: പരിക്കിന്റെ ഇടവേളക്കുശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവാണ് പാകിസ്ഥാനെതിരായ മത്സരത്തിലെ സവിശേഷത. 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ ആണ് കളിയിലെ കേമന്‍. രാജ്യാന്തര ക്രിക്കറ്റിലേക്ക് ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ വരവും പാക്കിസ്ഥാന്റെ തലയരിഞ്ഞുതന്നെയായിരുന്നു. ഇപ്പോഴിതാ തിരിച്ചുവരവും അങ്ങനെ തന്നെ. ആദ്യ മത്സരത്തില്‍ ഹോങ്കോംഗിനെതിരെയ നിറം മങ്ങിയപ്പോള്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ഭുവിയുടെ ശക്തമായ തിരിച്ചുവരവായിരുന്നു പാക്കിസ്ഥാനെതിരെ.

പന്ത് സ്വിംഗ് ചെയ്യുന്നിടത്ത് അപകടകാരിയായി തുടങ്ങിയ ഭുവനേശ്വര്‍ വൈകാതെ സ്ലോഗ് ഓവറിലും ട്വന്റി-20യിലും എല്ലാം ക്യാപ്റ്റന്റെ വിശ്വസ്ത ബൗളറായി. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലിന് ശേഷം ഏകദിനത്തിൽ പലപ്പോഴും ഭുവനേശ്വറിന് മൂര്‍ച്ച കുറഞ്ഞത് കോലിക്ക് തിരിച്ചടിയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പവര്‍പ്ലേയിൽ 61 പന്തിനിടയില്‍ മാത്രമായിരുന്ന ഭുവി വിക്കറ്റ് വീഴ്ത്തിയത്. ഈ കുറവുകളെല്ലാം പരിഹരിച്ചു പാകിസ്ഥാനെതിരെ ഇന്ത്യന്‍ പേസര്‍.

ആദ്യം ഇമാം ഉള്‍ ഹഖ്, ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയ ഫക്കര്‍ സമാന്‍ ആയിരുന്നു അടുത്ത ഇര. രണ്ടാം സ്പെല്ലില്‍ ഹസന്‍ അലിയെും ഭുവനേശ്വര്‍ പറഞ്ഞയച്ചതോടെ പാക് പട വാലുചുരുട്ടി മടങ്ങി.  ഏഴോവറില്‍ 15 റൺസ് മാത്രമാണ് ഭുവനേശ്വര്‍ വഴങ്ങിയത്. മികവിന്റെ പ്രതിഫലമായി മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരവും ഭുവിയെ തേടിയെത്തി.

click me!