
ദുബായ്: ഏഷ്യാ കപ്പില്‍ വിരാട് കോലിയില്ലെങ്കിലും ഇന്ത്യന്‍ ടീം കരുത്തരാണെന്ന് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. കോലി അവരുടെ ക്യാപ്റ്റനും ലോകോത്തര ബാറ്റ്സ്മാനുമാണെന്നകാര്യത്തില്‍ സംശയമില്ല. പക്ഷെ കോലിയില്ലെങ്കിലും മികച്ച ടീമാണ് ഇന്ത്യ. ഏകദിനങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരുപിടി താരങ്ങള്‍ അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ കോലിയുടെ അഭാവം ഇന്ത്യയെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും സര്‍ഫ്രാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയുടെ ബാറ്റിംഗ് കരുത്തുറ്റതാണെന്നും ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം ആവേശകരമാകുമെന്നാണ് കരുതുന്നതെന്നും സര്‍ഫ്രാസ് വ്യക്തമാക്കി. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചതിന്റെ ഓര്‍മ പാക്കിസ്ഥാന് പ്രത്യേകിച്ച് മാനസിക മുന്‍തൂക്കമൊന്നും നല്‍കുന്നില്ല. അത് വേറെ സാഹചര്യത്തിലായിരുന്നു. അത് ഒറുവര്‍ഷം മുമ്പ് നടന്ന കാര്യം ഇപ്പോള്‍ ചരിത്രം മാത്രമാണ്. നാളെ ഇന്ത്യക്കെതിതെ പുതിയ തന്ത്രങ്ങളും വികാരവുമായാവും പാക്കിസ്ഥാന്‍ ഗ്രൗണ്ടിലിറങ്ങുകയെന്നും സര്‍ഫ്രാസ് പറഞ്ഞു.
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റ ഹോങ്കോംഗ് ഇന്ന് തോറ്റാല്‍ പുറത്താവും. ഇന്ത്യ ഇന്ന് ജയിച്ചാല്‍ നാളത്തെ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം ഗ്രാപ്പ് ചാമ്പ്യന്‍മാരെ നിര്‍ണയിക്കാനുളള പോരാട്ടമായി മാറും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!