ധോണി വീണ്ടും ഇന്ത്യന്‍ നായകന്‍, അഫ്ഗാന് ടോസ്; അടിമുടി മാറ്റവുമായി ഇന്ത്യ

By Web TeamFirst Published Sep 25, 2018, 4:41 PM IST
Highlights

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിച്ചതിനാല്‍ എം എസ് ധോണിയാണ് ഇന്ത്യയെ നയിക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് രണ്ട് വര്‍ഷത്തിനുശേഷമാണ് ധോണി വീണ്ടും ഇന്ത്യന്‍ നായകനാവുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ഇരുന്നൂറാം ഏകദിനമാണിത്.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിച്ചതിനാല്‍ എം എസ് ധോണിയാണ് ഇന്ത്യയെ നയിക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് രണ്ട് വര്‍ഷത്തിനുശേഷമാണ് ധോണി വീണ്ടും ഇന്ത്യന്‍ നായകനാവുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ഇരുന്നൂറാം ഏകദിനമാണിത്.

രോഹിത് ശര്‍മക്ക് പുറമെ ശീഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ ജസ്പ്രീത് ബൂംമ്ര, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കും ഇന്ത്യ വിശ്രമം അനുവദിച്ചു. രോഹിത്തിന് പകരം കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ധവാന് പകരം അംബാട്ടി റായിഡുവാണ് ഇന്ത്യയുടെ രണ്ടാം ഓപ്പണര്‍.

ദീപക് ചഹാറും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നു. സിദ്ധാര്‍ത്ഥ കൗള്‍, ഖലീല്‍ അഹമ്മദ് എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ അഫ്ഗാന്‍ പുറത്തായി.

click me!