ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന് ഐസിസി

Published : Sep 25, 2018, 10:00 AM IST
ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന് ഐസിസി

Synopsis

2015നും 2023നും ഇടയിൽ ആറ് പരമ്പരയിൽ കളിക്കാമെന്ന ഉടമ്പടി ബിസിസിഐ ലംഘിച്ചുവെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ പരാതിക്ക്പിന്നാലെയാണ് ഐ സി സിയുടെ വിശദീകണം.  ക്രിക്കറ്റ് ഒളിംപിക് ഇനമാക്കുന്നതിൽ ബിസിസിഐയുടെ സമ്മതം ആവശ്യമാണെന്നും ഡേവ് റിച്ചാർഡ്സൺ പറഞ്ഞു

ദില്ലി: ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ക്രിക്കറ്റ് ഒളിംപിക്സിൽ മത്സര ഇനമാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഐ സി സി ചീഫ് എക്സിക്യൂട്ടീവ് ഡേവ് റിച്ചാർഡ്സൺ പറഞ്ഞു.

ക്രിക്കറ്റ് പരമ്പര പനുരാരംഭിക്കാൻ ഇന്ത്യയും പാകിസ്ഥാനുമാണ് മുൻകൈ എടുക്കേണ്ടത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2015നും 2023നും ഇടയിൽ ആറ് പരമ്പരയിൽ കളിക്കാമെന്ന ഉടമ്പടി ബിസിസിഐ ലംഘിച്ചുവെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ പരാതിക്ക്പിന്നാലെയാണ് ഐ സി സിയുടെ വിശദീകണം.  ക്രിക്കറ്റ് ഒളിംപിക് ഇനമാക്കുന്നതിൽ ബിസിസിഐയുടെ സമ്മതം ആവശ്യമാണെന്നും ഡേവ് റിച്ചാർഡ്സൺ പറഞ്ഞു. വരുമാന നഷ്ടമുണ്ടാവുമെന്ന കാരണത്താലാണ് ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിനെ ബിസിസിഐ എതിർക്കുന്നത്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് ഹസാരെ ട്രോഫി: രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്ക്, വിരാട് കോലി ക്രീസില്‍, കേരള ടീമില്‍ ഇന്നും സഞ്ജു സാംസണില്ല
വിജയ് ഹസാരെ ട്രോഫി: സഞ്ജു സാംസണ്‍ ഇന്ന് ക്രീസില്‍, റണ്‍വേട്ട തുടരാന്‍ രോഹിത്തും കോലിയും വൈഭവും ഇന്നിറങ്ങും