ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് നാളെ ആദ്യ അങ്കം; ഹോങ്കോംഗിനെതിരായ സാധ്യതാ ടീം

Published : Sep 17, 2018, 07:36 PM ISTUpdated : Sep 19, 2018, 09:28 AM IST
ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് നാളെ ആദ്യ അങ്കം; ഹോങ്കോംഗിനെതിരായ സാധ്യതാ ടീം

Synopsis

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ നാളെ ഇറങ്ങും. ഹോങ്കോംഗ് ആണ് എതിരാളികള്‍. ദുബായില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5 മണിക്ക് കളി തുടങ്ങും. വിശ്രമത്തിലുളള വിരാട് കോലിക്ക് പകരം, രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കും. ശിഖര്‍ ധവാന്‍ വൈസ് ക്യാപ്റ്റനായ ടീമില്‍, എം എസ് ധോണിയും ഉണ്ട്.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ നാളെ ഇറങ്ങും. ഹോങ്കോംഗ് ആണ് എതിരാളികള്‍. ദുബായില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5 മണിക്ക് കളി തുടങ്ങും. വിശ്രമത്തിലുളള വിരാട് കോലിക്ക് പകരം, രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കും. ശിഖര്‍ ധവാന്‍ വൈസ് ക്യാപ്റ്റനായ ടീമില്‍, എം എസ് ധോണിയും ഉണ്ട്. ജയിച്ചാല്‍ ഇന്ത്യക്ക് സൂപ്പര്‍ ഫോറില്‍ ബര്‍ത്ത് ഉറപ്പിക്കാം. മറ്റന്നാള്‍ പാകിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. 2008ലെ ഏഷ്യാ കപ്പില്‍ ഇന്ത്യ 256 റണ്‍സിന് ഹോങ്കോംഗിനെ തകര്‍ത്തിരുന്നു. നിലവിലെ ടീമില്‍ ധോണിയും രോഹിത്തും മാത്രമാണ് അന്ന് കളിച്ചിരുന്നത്. ഹോങ്കോംഗിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ.

ഓപ്പണിംഗില്‍ രോഹിത് ശര്‍മ ശീഖര്‍ ധവാന്‍ സഖ്യം തന്നെയാകും ഇറങ്ങുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം മികവിലേക്കുയരേണ്ടത് ധവാന് അനിവാര്യമാണ്. കോലിയുടെ അഭാവത്തില്‍ ക്യാപ്റ്റന്റെ ചുമതലകൂടി വഹിക്കുന്ന രോഹിത്തിനും മികച്ച പ്രകടനം കാഴ്ചവെക്കേണ്ട ഉത്തരവാദിത്തമുണ്ട്.

കോലിക്ക് പകരം വണ്‍ഡൗണായി അംബാട്ടി റായിഡു ഇറങ്ങാനാണ് സാധ്യത. മധ്യനിരയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ മനീഷ് പാണ്ഡെ, എംഎസ് ധോണി, കേദാര്‍ ജാദവ് എന്നിവരിറങ്ങും. ഓള്‍ റൗണ്ടറായി ഹര്‍ദ്ദിക് പാണ്ഡ്യ തന്നെയാകും ഏഴാം നമ്പറില്‍ എത്തുക.

പേസ് ബൗളര്‍മാരായി ഭുവനേശ്വര്‍ കുമാറും പുതുമുഖതാരം ഖലീല്‍ അഹമ്മദും ഇറങ്ങാനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് ശേഷം ബൂംമ്രക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത. ബുധനാഴ്ച നടക്കുന്ന പാക്കിസ്ഥാനെതിരായ മത്സരത്തിനായി ബൂംമ്രയെ ഇന്ത്യ കരുതിവെച്ചേക്കും. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും അന്തിമ ഇലവനില്‍ ഇടം പിടിച്ചേക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു പുറത്ത് തന്നെ, അക്ഷറിനൊപ്പം സുന്ദറും പ്ലേയിംഗ് ഇലവനിൽ, സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവനുമായി രവി ശാസ്ത്രി
നിർണായക സൂചന നല്‍കി ബാറ്റിംഗ് കോച്ച്, കാത്തിരിപ്പ് അവസാനിപ്പിച്ച് സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിലേക്ക്, ടീമിൽ മാറ്റമുണ്ടാകും