റായിഡുവിന് പകരം രാഹുലോ? പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

By Web TeamFirst Published Sep 23, 2018, 11:48 AM IST
Highlights

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടാനിറങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരുതവണ പാക്കിസ്ഥാനെ കീഴടക്കിയ ഇന്ത്യ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. ഒരു ജയം കൂടി നേടിയാല്‍ ഫൈനലില്‍ ഇന്ത്യക്ക് സ്ഥാനം ഉറപ്പിക്കാം. അഫ്ഗാനെതിരായ അവസാന മത്സരത്തിന് മുമ്പെ ഫൈനലുറപ്പിക്കാനിറങ്ങുന്ന ഇന്ത്യ ടീമില്‍ മാറ്റം വരുത്താനുള്ള  സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടാനിറങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരുതവണ പാക്കിസ്ഥാനെ കീഴടക്കിയ ഇന്ത്യ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. ഒരു ജയം കൂടി നേടിയാല്‍ ഫൈനലില്‍ ഇന്ത്യക്ക് സ്ഥാനം ഉറപ്പിക്കാം. അഫ്ഗാനെതിരായ അവസാന മത്സരത്തിന് മുമ്പെ ഫൈനലുറപ്പിക്കാനിറങ്ങുന്ന ഇന്ത്യ ടീമില്‍ മാറ്റം വരുത്താനുള്ള  സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശീഖര്‍ ധവാനും തന്നെയാണ് ഇന്ത്യയുടെ കരുത്ത്. അതില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. വണ്‍ഡൗണായി അംബാട്ടി റായിഡുവിന് പകരം കെഎല്‍ രാഹുലിന് അവസരം നല്‍കുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ റായിഡുവിന് തിളങ്ങാനായിരുന്നില്ല. മികച്ച ഫോമിലുള്ള രാഹുലിന് അവസരം നല്‍കാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചാല്‍ റായിഡുവോ ദിനേശ് കാര്‍ത്തിക്കോ പുറത്തിരിക്കേണ്ടിവരും.

ധോണി പതിവുപോലെ അഞ്ചാം നമ്പറിലെത്തുമ്പോള്‍ കേദാര്‍ ജാദവ് തന്നെ ആറാമനാകും. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയിറങ്ങുമ്പോള്‍ ബൗളര്‍മാരായി ജസ്പ്രീത് ബൂംമ്രയും ഭുവനേശ്വര്‍ കുമാറും കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും കളിക്കും.

click me!