Latest Videos

നായകനായി ധോണിക്ക് ഇരട്ട സെഞ്ചുറിയും റെക്കോര്‍ഡും!

By Web TeamFirst Published Sep 25, 2018, 6:39 PM IST
Highlights

ഇരുനൂറ് ഏകദിനങ്ങളില്‍ നായകനാകുന്ന മൂന്നാമത്തെ ക്രിക്കറ്ററാണ് ധോണി. ഏഷ്യാകപ്പില്‍ അഫ്‌ഗാനെതിരെ മാന്ത്രിക സംഖ്യ തികച്ച ധോണി മറ്റൊരു ചരിത്ര നേട്ടവും സ്വന്തമാക്കി. 

ദുബായ്: ഏഷ്യാകപ്പില്‍ അഫ്‌ഗാനെതിരായ മത്സരം നായകനായി ധോണിയുടെ 200-ാം ഏകദിനമാണ്. നായകനായി ഇരട്ട സെഞ്ചുറി തികച്ചതോടെ ചരിത്രനേട്ടം കുറിക്കാനും എംഎസ്ഡിക്കായി. ഏകദിനത്തില്‍ ഇരുനൂറ് മത്സരങ്ങളില്‍ ഒരു ടീമിനെ നയിക്കുന്ന മൂന്നാമത്തെ താരമാണ് ധോണി. ഈ നേട്ടത്തിലെത്തിയ ആദ്യ ഏഷ്യന്‍ ക്രിക്കറ്റ് താരവുമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍.

റിക്കി പോണ്ടിംഗ്, സ്റ്റീഫന്‍ ഫ്ലെമിംഗ് എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് നായകന്‍മാര്‍. ഓസ്‌ട്രേലിയയെ 230 മത്സരങ്ങളില്‍ നയിച്ച ഇതിഹാസ നായകന്‍ പോണ്ടിംഗാണ് പട്ടികയില്‍ മുന്‍പില്‍. രണ്ടാമതുള്ള ഫ്ലെമിംഗ് 218 മത്സരങ്ങളില്‍ ന്യൂസീലന്‍ഡിനെ നയിച്ചു. അഫ്ഗാനെതിരെ ഇന്ത്യയെ നയിക്കുമ്പോള്‍ മുപ്പത്തിയേഴ് വയസും 80 ദിവസം പ്രായവുമുള്ള ധോണി ഇന്ത്യയുടെ പ്രായമേറിയ ഏകദിന നായകന്‍ കൂടിയാണ്.  

Another record for MS Dhoni! pic.twitter.com/NEHYyaj8oC

— RVCJ Media (@RVCJ_FB)
click me!