
ദുബായ്: ഏഷ്യകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചൊതുക്കിയ ഓപ്പണര്‍ ലിറ്റണ്‍ ദാസിനെ പുറത്താക്കാന്‍ ഒടുവില്‍ 'തല' തന്നെ വേണ്ടിവന്നു. 41-ാം ഓവറില്‍ കുല്‍ദീപ് യാദവിന്‍റെ അവസാന പന്തിലാണ് ധോണി വിക്കറ്റിന് പിന്നില്‍ മിന്നല്‍വേഗം ഒരിക്കല്‍കൂടി കാട്ടിയത്. ഒട്ടേറ തവണ റിവ്യൂ കണ്ട ശേഷമാണ് മൂന്നാം അംപയര്‍ ധോണിയുടെ മിന്നല്‍ വേഗം വിക്കറ്റായി അംഗീകരിച്ചത്.
ഈ സമയം 117 പന്തില്‍ 121 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു ദാസ്. 12 ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങിയ തകര്‍പ്പന്‍ ഇന്നിംഗ്സ്. ഭുവിയും ബുംമ്രയുമെല്ലാം പഠിച്ച അടവ് പതിനെട്ടും നോക്കി പരാജയപ്പെട്ടപ്പോഴാണ് കുല്‍ദീപ്- ധോണി സഖ്യം മിന്നലായത്. ഏകദിന കരിയറിലെ ആദ്യ സെഞ്ചുറിയായിരുന്നു ലിറ്റണ്‍ ഇന്ത്യക്കെതിരെ അടിച്ചെടുത്തത്.
നേരത്തെ ലിറ്റണ്‍ ദാസിനെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരം ധോണി നഷ്ടമാക്കിയിരുന്നു. അതിനുള്ള പ്രായശ്ചിത്തം കൂടിയായി ധോണിയുടെ ഈ സ്റ്റംപിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!