ഇന്ത്യാ-പാക് മത്സരത്തിന് മുമ്പ് തന്നെ ട്രോളുന്നവര്‍ക്ക് സാനിയയുടെ മറുപടി

Published : Sep 19, 2018, 11:05 AM ISTUpdated : Sep 19, 2018, 11:16 AM IST
ഇന്ത്യാ-പാക് മത്സരത്തിന് മുമ്പ് തന്നെ ട്രോളുന്നവര്‍ക്ക് സാനിയയുടെ മറുപടി

Synopsis

ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് ഭര്‍ത്താവും പാക് താരവുമായ ഷൊയൈബ് മാലിക്കിന്റെ പേരില്‍ തന്നെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ.

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് ഭര്‍ത്താവും പാക് താരവുമായ ഷൊയൈബ് മാലിക്കിന്റെ പേരില്‍ തന്നെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തിന് ഇനി 24 മണിക്കൂര്‍ തികച്ചില്ല. ഇനി കുറച്ചു ദിവസത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് സൈന്‍ ഔട്ട് ചെയ്യുന്നതാണ് നല്ലത്. കാരണം ഇനി കാണാനും കേള്‍ക്കാനും പോകുന്ന കാര്യങ്ങള്‍ സാധാരണക്കാരനെപ്പോലും അസുഖബാധിതനാക്കും. അപ്പോള്‍ ഒറു ഗര്‍ഭിണിയുടെ കാര്യം പറയേണ്ടല്ലോ. പക്ഷെ ഓര്‍ക്കേണ്ട ഒരു കാര്യം ഇതൊരു ക്രിക്കറ്റ് മത്സരം മാത്രമാണെന്നാണ്-സാനിയ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യാ-പാക് മത്സരം നടക്കുമ്പോള്‍ സാനിയ ആരെ പിന്തുണക്കുമെന്ന രീതിയില്‍ മുമ്പും സാനിയ ചോദ്യങ്ങള്‍ നേരിട്ടുണ്ട്. ഭര്‍ത്താവിന്റെ ടീമിനെയോ മാതൃരാജ്യത്തെയോ എന്ന രീതിയിലായിരുന്നു ചോദ്യങ്ങളെല്ലാം. അന്നെല്ലാം സാനിയ അതിന് കൃത്യമായ മറുപടി നല്‍കുകയും ചെയ്തട്ടുണ്ട്.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷം ഇതാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍വരുന്നത്. ഇന്നത്തെ മത്സരത്തിലെ വിജയികളാകും ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. ഇന്ന് ജയിക്കുന്ന ടീമിന് സെമിയില്‍ അഫ്ഗാന്‍-ബംഗ്ലാദേശ് മത്സരത്തില്‍ തോല്‍ക്കുന്നവരെ നേരിടണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബ്രൂക്കിന് സെഞ്ചുറി, ആവേശപ്പോരില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍, പാകിസ്ഥാന്‍റെ സെമി സാധ്യത തുലാസില്‍
ടി20 ലോകകപ്പിലെ 'ടെസ്റ്റ് കളി'; നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് പാകിസ്ഥാന്‍ താരം ബാബര്‍ അസം