ഏഷ്യാ കപ്പ്: ഇന്ത്യാ-പാക് പോരിന് മുമ്പെ ധോണിക്ക് കൈ കൊടുത്ത് മാലിക്ക്

Published : Sep 14, 2018, 08:47 PM ISTUpdated : Sep 19, 2018, 09:26 AM IST
ഏഷ്യാ കപ്പ്: ഇന്ത്യാ-പാക് പോരിന് മുമ്പെ ധോണിക്ക് കൈ കൊടുത്ത് മാലിക്ക്

Synopsis

ഏഷ്യാ കപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് മുമ്പെ എംഎസ് ധോണിയുമായുള്ള സൗഹൃദം പുതുക്കി പാക് താരം ഷൊയൈബ് മാലിക്ക്. ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ എത്തിയ മാലിക്ക് ധോണിക്ക് അരികിലെത്തി കൈ കൊടുത്ത് കുശലാന്വേഷണം നടത്തി. ഈ മാസം 19നാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടം. ഇന്ത്യാ-പാക്കിസ്ഥാന്‍ ടീമുകള്‍ ഒരേ ഗ്രൗണ്ടിലാണ് പരിശീലനം നടത്തിയത്.  

ദുബായ്: ഏഷ്യാ കപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് മുമ്പെ എംഎസ് ധോണിയുമായുള്ള സൗഹൃദം പുതുക്കി പാക് താരം ഷൊയൈബ് മാലിക്ക്. ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ എത്തിയ മാലിക്ക് ധോണിക്ക് അരികിലെത്തി കൈ കൊടുത്ത് കുശലാന്വേഷണം നടത്തി. ഈ മാസം 19നാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടം. ഇന്ത്യാ-പാക്കിസ്ഥാന്‍ ടീമുകള്‍ ഒരേ ഗ്രൗണ്ടിലാണ് പരിശീലനം നടത്തിയത്.

പരിശീലനം പൂര്‍ത്തിയാക്കിയശേഷമാണ് മാലിക്ക് ഇന്ത്യന്‍ താരങ്ങള്‍ക്ക് അടുത്തേക്ക് നടന്നുവന്നത്. കോലിക്ക് പകരം ഇന്ത്യയെ നയിക്കുന്ന രോഹിത് ശര്‍മ മാലിക്കിനെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് നേരെ ധോണിക്ക് അടുത്തെത്തിയ മാലിക്ക് കുശലാന്വേഷണം നടത്തി.

വിരാട് കോലിയുടെ അഭാവത്തില്‍ ടീമിലെ മുതിര്‍ന്ന അംഗമായ എംഎസ് ധോണിക്ക് നിര്‍ണായക റോളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുവതാരങ്ങളടങ്ങിയ പാക് ടീമിലെ ഏറ്റവും മുതിര്‍ന്ന താരമാണ് ഷൊയൈബ് മാലിക്ക്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒടുവിൽ ബിസിസിഐ കണ്ണ് തുറക്കുന്നു! വമ്പന്മാരുടെ കസേര ഇളകി തുടങ്ങി, കളിക്കാരുടെയും പരിശീലകരുടെയും പ്രകടനം വിലയിരുത്തും
ഇംഗ്ലണ്ടിനെതിരെ റെക്കോര്‍ഡ് നേട്ടവുമായി ശ്രേയസ് അയ്യര്‍; വിരാട് കോലിയുടെ ഒപ്പമെത്തി ഇന്ത്യന്‍ നായകന്‍