പാക്കിസ്ഥാനെതിരെ കാര്‍ത്തിക്കിന് പകരം അയാളെ കളിപ്പിക്കൂവെന്ന് ഗാംഗുലി

By Web TeamFirst Published Sep 23, 2018, 2:58 PM IST
Highlights

ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം നിര്‍ദേശിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ദിനേശ് കാര്‍ത്തിക്കിന് പകരം കെഎല്‍ രാഹുലിനെ കളിപ്പിക്കണമെന്ന് ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി ആവശ്യപ്പെട്ടു.

ദുബായ്: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം നിര്‍ദേശിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ദിനേശ് കാര്‍ത്തിക്കിന് പകരം കെഎല്‍ രാഹുലിനെ കളിപ്പിക്കണമെന്ന് ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി ആവശ്യപ്പെട്ടു.

കാര്‍ത്തിക്കിനെ സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായല്ല ഉള്‍പ്പെടുത്തുന്നത് എങ്കില്‍ അദ്ദേഹത്തിന് പകരം കൂടുതല്‍ സാങ്കേതികത്തികവുള്ള കെഎല്‍ രാഹുലിനെ കളിപ്പിക്കുന്നതാവും ഉചിതമെന്ന് ഗാംഗുലി പറഞ്ഞു. ഇന്ത്യന്‍ ടീമിലെ എല്ലാ കളിക്കാരോടും എനിക്ക് ബഹുമാനമുണ്ട്. പക്ഷെ ഞാന്‍ ഇപ്പോഴും വിശ്വിസിക്കുന്നത് ഈ ടീമില്‍ കാര്‍ത്തിക്കിന് പകരം കെ എല്‍ രാഹുല്‍ ആണ് സ്ഥാനം അര്‍ഹിക്കുന്നത് എന്നാണ്. കാരണം കാര്‍ത്തിക്കിനേക്കാള്‍ മികച്ച കളിക്കാരനാണ് രാഹുല്‍-ഗാംഗുലി പറഞ്ഞു.

ലോകകപ്പിന് അധികം നാളില്ലാത്തതിനാല്‍ ഇന്ത്യന്‍ മധ്യനിര ഇപ്പോഴും സെറ്റായിട്ടില്ലെന്ന് ഗാംഗുലി പറഞ്ഞു. കാര്‍ത്തിക്കിന്റെ കരിയര്‍ അവസാനത്തോട് അടുക്കുകയാണ്. ധോണിയാകട്ടെ പ്രതാപകാലത്തെ ഫോമിലൊന്നുമല്ല. കേദാര്‍ ജാദവും അംബാട്ടി റായിഡുവും ടീമില്‍ തിരിച്ചെത്തിയിട്ടേയുള്ളു. അതുകൊണ്ടുതന്നെ ടീമില്‍ സ്ഥാനം ഉറപ്പാക്കാനാത്ത കളിക്കാരെ കളിപ്പിക്കുന്നതിനേക്കാള്‍ നല്ലത് മികച്ച താരത്തെ നിലനിര്‍ത്തുന്നതാണെന്നും ഗാംഗുലി പറഞ്ഞു.

click me!