അയാള്‍ കളിച്ചത് ധോണിയെപ്പോലെ, പാക് താരത്തെക്കുറിച്ച് വസീം അക്രം

By Web TeamFirst Published Sep 23, 2018, 12:35 PM IST
Highlights

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്റെ രക്ഷകനായ ഷൊയൈബ് മാലിക്കിന്റെ ഇന്നിംഗ്സിനെ എംഎസ് ധോണിയുടെ ഫിനിഷിംഗിനോട് ഉപമിച്ച് മുന്‍ നായകന്‍ വസീം അക്രം. അര്‍ധസെഞ്ചുറിയുമായി അഫ്ഗാന്റെ അട്ടിമറിയില്‍ നിന്ന് പാക്കിസ്ഥാനെ രക്ഷിച്ച മാലിക്കിന്റെ ഇന്നിംഗ്സിനെക്കുറിച്ചാണ് അക്രം മനസുതുറന്നത്.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്റെ രക്ഷകനായ ഷൊയൈബ് മാലിക്കിന്റെ ഇന്നിംഗ്സിനെ എംഎസ് ധോണിയുടെ ഫിനിഷിംഗിനോട് ഉപമിച്ച് മുന്‍ നായകന്‍ വസീം അക്രം. അര്‍ധസെഞ്ചുറിയുമായി അഫ്ഗാന്റെ അട്ടിമറിയില്‍ നിന്ന് പാക്കിസ്ഥാനെ രക്ഷിച്ച മാലിക്കിന്റെ ഇന്നിംഗ്സിനെക്കുറിച്ചാണ് അക്രം മനസുതുറന്നത്.

അനുഭവസമ്പത്തിന് പകരംവെക്കാന്‍ മറ്റൊന്നുമില്ല. അഫ്ഗാനെതിരായ മത്സരത്തില്‍ ഷൊയൈബ് മാലിക്ക് ഇത് ഒരിക്കല്‍കൂടി തെളിയിച്ചു. ധോണി സ്റ്റൈലില്‍ കളി ജയിപ്പിച്ച്.

 

Experience has no substitute... Shoaib Malik proved it against a spirited Afghanistan .Did a Dhoni like finish ... when Malik faced a bowler, he had no expression on his face and that frustrates a bowler becos he doesn’t know what to expect... wonderful knock

— Wasim Akram (@wasimakramlive) D

ഒരു ബൗളറെ നേരിടുമ്പോള്‍ മാലിക്കിന്റെ മുഖത്ത് യാതൊരു ഭാവഭേദങ്ങളും ഉണ്ടാകില്ല. ഇത് ബൗളറെ ശരിക്കും വെള്ളം കുടിപ്പിക്കും. കാരണം മാലിക്ക് എന്താണ് ചെയ്യാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് ബൗളര്‍ക്ക് യാതൊരു പിടിയും കിട്ടില്ല. ഉജ്ജ്വല ഇന്നിംഗ്സായിരുന്നു മാലിക്ക് കളിച്ചതെന്നും അക്രം പറഞ്ഞു.

അഫ്ഗാനെതിരെ 51 റണ്‍സടിച്ച് മാലിക്ക് പാക്കിസ്ഥാന്റെ വിജയശില്‍പിയായിരുന്നു. അവസാന ഓവറില്‍ 10 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാനെ ഒരു സിക്സറും ബൗണ്ടറിയും പറത്തി മാലിക്ക് അനായാസം ജയത്തിലെത്തിച്ചു.

 

click me!