ഏഷ്യാകപ്പ്: ലങ്കയ്ക്ക് ഇന്ന് നിര്‍ണായക പോരാട്ടം; എതിരാളികള്‍ അഫ്‌ഗാന്‍

Published : Sep 17, 2018, 09:05 AM ISTUpdated : Sep 19, 2018, 09:27 AM IST
ഏഷ്യാകപ്പ്: ലങ്കയ്ക്ക് ഇന്ന് നിര്‍ണായക പോരാട്ടം; എതിരാളികള്‍ അഫ്‌ഗാന്‍

Synopsis

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് ലങ്ക കനത്ത തോല്‍വി വഴങ്ങിയിരുന്നു. മത്സരം വൈകീട്ട് അഞ്ച് മണിക്ക്. ലസിത് മലിംഗയുടെ മിന്നും തിരിച്ചുവരവ് ശ്രീലങ്കയ്ക്ക് ആശ്വാസം. 

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് ഇന്ന് നിര്‍ണായക പോരാട്ടം. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ കനത്ത തോൽവി നേരിട്ട ശ്രീലങ്ക ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. വൈകീട്ട് അഞ്ച് മണിക്കാണ് മത്സരം. സ്പിന്നര്‍മാരായ റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരിലൂടെ ശ്രീലങ്കയെ തകര്‍ക്കാനാകും അഫ്ഗാന്‍ ലക്ഷ്യം. അസ്ഗര്‍ അഫ്ഗാന്‍ ആണ് നായകന്‍. 

സ്പിന്നര്‍ അഖില ധനഞ്ജയ, തിരിച്ചുവരവില്‍ തിളങ്ങിയ ലസിത് മലിംഗ എന്നിവരിലാണ് ലങ്കയുടെ പ്രതീക്ഷ. ഏകദിനത്തില്‍ ഇരുടീമുകളും ഇതിന് മുന്‍പ് ഏറ്റുമുട്ടിയ രണ്ട് മത്സരത്തിലും ശ്രീലങ്കയാണ് ജയിച്ചത്. ഏഷ്യാകപ്പില്‍ അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ ദുര്‍ബലരായ ഹോങ്കോംഗിനെ എട്ട് വിക്കറ്റിന് പാകിസ്ഥാന്‍ തകര്‍ത്തിരുന്നു. ഉസ്മാന്‍ ഖാന്‍ ആണ് മാന്‍ ഓഫ് ദ് മാച്ച്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ചെന്നൈ മെട്രോ; ഇന്ത്യ-സിംബാബ്‌വെ മത്സരത്തിന് സൗജന്യ യാത്ര
ചെപ്പോക്കില്‍ രാസവസ്തു പ്രയോഗം; ഇന്ത്യ-സിംബാബ്‌വെ മത്സരത്തിന് മുന്നോടിയായിട്ടാണ് പുതിയ രീതി