കൈക്കുഴ പൊട്ടിയിട്ടും ഒറ്റകൈയില്‍ ബാറ്റേന്തി; ആരാധകരുടെ കണ്ണുനിറച്ച് തമീം ഇക്‌ബാല്‍- വീഡിയോ

Published : Sep 15, 2018, 10:44 PM ISTUpdated : Sep 19, 2018, 09:26 AM IST
കൈക്കുഴ പൊട്ടിയിട്ടും ഒറ്റകൈയില്‍ ബാറ്റേന്തി; ആരാധകരുടെ കണ്ണുനിറച്ച് തമീം ഇക്‌ബാല്‍- വീഡിയോ

Synopsis

കൈക്കുഴ പൊട്ടിയിട്ടും ബാറ്റേന്തി ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്‌ബാല്‍. പരിക്കേറ്റ് രണ്ടാം ഓവറില്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ തമീം 47-ാം ഓവറില്‍ ബാറ്റുമായി തിരിച്ചെത്തുകയായിരുന്നു. താരത്തിന് ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി.   

ദുബായ്: എല്ല് പൊട്ടിയ കയ്യുമായി ബാറ്റേന്തി ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി വാങ്ങിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയാം സ്‌മിത്തിനെ ആരാധര്‍ക്ക് മറക്കാനാവില്ല. ഏഷ്യാകപ്പില്‍ സമാനമായി കൈക്ക് പരിക്കേറ്റിട്ടും ബാറ്റേന്തി ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്‌ബാല്‍ ആരാധകരുടെ കണ്ണുനിറച്ചു. 

രണ്ടാം ഓവറില്‍ ലക്‌മലിന്‍റെ പന്തേറ്റ് കൈക്കുഴയ്ക്ക് പരിക്കേറ്റ താരം അവസാന വിക്കറ്റില്‍ മുഷ്‌ഫിഖറിനൊപ്പം ബാറ്റേന്താന്‍ തിരിച്ചെത്തുകയായിരുന്നു. ലക്‌മലിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് പരിക്കേറ്റ് ഇക്‌ബാല്‍ ഫിസിയോയ്ക്കൊപ്പം മൈതാനം വിട്ടത്. മൂന്ന് ബോളില്‍ രണ്ട് റണ്‍സായിരുന്നു ഈ സമയം തമീമിനുണ്ടായിരുന്നത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയ താരത്തിന്‍റെ കൈയില്‍ പൊട്ടലുണ്ടെന്ന് സ്‌‌കാനിങില്‍ തെളിഞ്ഞു. 

എന്നാല്‍ 47-ാം ഓവറില്‍ ഒമ്പതാം വിക്കറ്റ് വീണതിന് പിന്നാലെ ബാറ്റുമായി താരം വീണ്ടും ക്രീസിലെത്തി. ഇതോടെ ആരാധകര്‍ ഒന്നടങ്കം അമ്പരന്നു. ഒറ്റ കൈയില്‍ ബാറ്റേന്തി ഒരു പന്ത് പ്രതിരോധിക്കുകയും ചെയ്തതോടെ ആരാധകര്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചു. അവസാന വിക്കറ്റില്‍ മുഷ്‌ഫിഖര്‍- തമീം സഖ്യം 32 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ബംഗ്ലാദേശ് 161ലെത്തിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജീവന്‍മരണപ്പോരില്‍ ഒത്തുപിടിച്ച് ഇന്ത്യ, ചെപ്പോക്കില്‍ റെക്കോര്‍ഡ് സ്കോര്‍, സിംബാബ്‌വെക്ക് ജയിക്കാൻ 257 റണ്‍സ്
ചെപ്പോക്ക് ഇളകിമറിഞ്ഞു, സൂര്യ പോലും ഞെട്ടി, സഞ്ജുവിന്റെ പേര് പറ‌‌ഞ്ഞപ്പോൾ സ്റ്റേഡിയത്തിൽ നിലയ്ക്കാത്ത ആരവം