ഏഷ്യാ കപ്പ് ഫൈനല്‍: ഇന്ത്യക്കെതിരെ നല്ലതുടക്കമിട്ട് ബംഗ്ലാദേശ്

Published : Sep 28, 2018, 05:31 PM IST
ഏഷ്യാ കപ്പ് ഫൈനല്‍: ഇന്ത്യക്കെതിരെ നല്ലതുടക്കമിട്ട് ബംഗ്ലാദേശ്

Synopsis

ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശിന് മികച്ച തുടക്കം. ഭുവനേശ്വര്‍കുമാറിനെയും ജസ്പ്രീത് ബൂംമ്രയെയും ആത്മവിശ്വാസത്തോടെ നേരിട്ട ബംഗ്ലാ ഓപ്പണര്‍മാരായ മെഹ്ദി ഹസനും ലിറ്റണ്‍ ദാസും നല്ല തുടക്കം നല്‍കി.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശിന് മികച്ച തുടക്കം. ഭുവനേശ്വര്‍കുമാറിനെയും ജസ്പ്രീത് ബൂംമ്രയെയും ആത്മവിശ്വാസത്തോടെ നേരിട്ട ബംഗ്ലാ ഓപ്പണര്‍മാരായ മെഹ്ദി ഹസനും ലിറ്റണ്‍ ദാസും നല്ല തുടക്കം നല്‍കി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെന്ന നിലയിലാണ്. 22പന്തില്‍ 28 റണ്‍സുമായി ലിറ്റണ്‍ ദാസും 12 റണ്‍സുമായി മെഹ്ദി ഹസനുമാണ് ക്രീസില്‍.

ആദ്യ മൂന്നോവറില്‍ 23 റണ്‍സ് വഴങ്ങിയ ബൂംമ്രക്ക് പകരം ആറാം ഓവറില്‍ തന്നെ സ്പിന്നറെ കൊണ്ടുവരേണ്ടിവന്നു. മൂന്നോവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത ഭുവനേശ്വര്‍കുമാറിനും വിക്കറ്റൊന്നും നേടാനായില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സെയ്ഷെം ട്രോഫിയിൽ ഹിമാചൽപ്രദേശിനെ തോല്‍പിച്ച് കേരളം
'കളിപ്പിച്ചിരുന്നെങ്കില്‍ അവൻ അവരുടെ തുണിയുരിച്ചേനെ', വൈഭവിനെ ബെഞ്ചിലിരുത്തിയതിരെ തുറന്നടിച്ച് രവി ശാസ്ത്രി