
ദില്ലി: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തില്‍ കൂറ്റന്‍ തോല്‍വി. ഡല്‍ഹിയോട് 165 റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച കേരളത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുക്കാന്‍ മാത്രാമാണ് സാധിച്ചത്.
സെഞ്ചുറി നേടിയ ഗൗതം ഗംഭീറിന്റെ ഇന്നിങ്‌സാണ് ഡല്‍ഹിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഗംഭീറിന് പുറമെ ദ്രൂവ് ഷോറെ (69 പന്തില്‍ 99), ഉന്‍മുക്ത് ചന്ദ് (88 പന്തില്‍ 69), പി.എസ്. വിജയ്‌റന്‍ (34 പന്തില്‍ 48) മികച്ച പ്രകടനം പുറത്തെടുത്തു. നിതീഷ് റാണ നാല് റണ്‍സുമായി പുറത്തായി. കേരളത്തിനായി വി.എ ജഗദീഷ്, വിനൂപ് മനോഹരന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. സ്‌കോര്‍ബോര്‍ഡില്‍ 31 റണ്‍സ് മാത്രമുള്ളപ്പോള്‍ അരുണ്‍ കാര്‍ത്തിക്, ഡാരില്‍ ഫെറാരിയോ എന്നിവര്‍ മടങ്ങി. തുടര്‍ന്നെത്തിയ സഞ്ജു സാംസണ്‍ (47), സച്ചിന്‍ ബേബി (47) ജഗദീഷ് (59) എന്നിവരാണ് കേരളത്തിന്റെ തോല്‍വി ഭാരം കുറച്ചത്. ഡല്‍ഹിക്കായി പവന്‍ നേഗി മൂന്നും നിതീഷ് റാണ, നവ്ദീപ് സൈനി എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!