ഏഷ്യന്‍ ഗെയിംസ്: വീണ്ടും മലയാളിത്തിളക്കം; സ്‌ക്വാഷില്‍ വെള്ളി

Published : Sep 01, 2018, 03:30 PM ISTUpdated : Sep 10, 2018, 04:18 AM IST
ഏഷ്യന്‍ ഗെയിംസ്: വീണ്ടും മലയാളിത്തിളക്കം; സ്‌ക്വാഷില്‍ വെള്ളി

Synopsis

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു. ഇന്ത്യയുടെ മെഡല്‍ നേട്ടം 68ലെത്തി. ഇന്ന് ബോക്സിങിലും ബ്രിജിലും സ്വര്‍ണം. സ്‌ക്വാഷില്‍ വെള്ളിത്തിളക്കം. മലയാളികളായ ദീപിക പള്ളിക്കലും സുനേന കുരുവിളയും ഉള്‍പ്പെട്ട ടീമിനാണ് മെഡല്‍.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ വനിതകളുടെ ടീമിനത്തില്‍ ഇന്ത്യയ്ക്ക് വെള്ളി. മലയാളികളായ ദീപിക പള്ളിക്കലും സുനേന കുരുവിളയും ഉള്‍പ്പെട്ട ടീം ഫൈനലില്‍ ശക്തരായ ഹോങ്കോങിനോട് പരാജയപ്പെട്ടു. അതേസമയം ബ്രിജില്‍ അറുപതുകാരനായ പ്രണബ് ബര്‍ധനും 56കാരനായ ശിഭ്നാഥ് സര്‍ക്കാരും ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടി. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 15 ആയി. 

നേരത്തെ രാവിലെ ബോക്‌സിങില്‍ അമിത് ഭാംഗല്‍ സ്വര്‍ണം നേടിയതോടെ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മെഡല്‍ വേട്ട എന്ന നേട്ടത്തിലെത്തിയിരുന്നു. 2010 ഗാംഗ്‌ഷൂ ഏഷ്യന്‍ ഗെയിംസിലെ 65 മെഡലുകള്‍ എന്ന നേട്ടമാണ് ഇന്ത്യ മറികടന്നത്. 15 സ്വര്‍ണവും 24 വെള്ളിയും 29 വെങ്കലവും ഉള്‍പ്പെടെ ആകെ 68 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. 

ലൈറ്റ് ഫ്ലൈ 49 കിലോ വിഭാഗത്തിലാണ് 22കാരനായ അമിതിന്‍റെ സുവര്‍ണ നേട്ടം. 2016 ഒളിംപിക്‌സ് ചാമ്പ്യന്‍ ഉസ്ബെക്കിസ്ഥാന്‍റെ ദസ്‌മത്തോവിനെ അട്ടിമറിച്ചാണ് അമിത് സ്വര്‍ണം നേടിയത് എന്ന സവിശേഷതയുമുണ്ട്. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു