'എല്ലാം ഒരു സ്വപ്‌നം പോലെ'; ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് വിസ്‌മയ

Published : Sep 01, 2018, 10:39 AM ISTUpdated : Sep 10, 2018, 05:26 AM IST
'എല്ലാം ഒരു സ്വപ്‌നം പോലെ'; ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് വിസ്‌മയ

Synopsis

ഏഷ്യന്‍ ഗെയിംസ് 4x400 മീറ്റര്‍ റിലേ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമംഗം വിസ്‌മയ പ്രതികരിക്കുന്നു

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് 4x400 മീറ്റര്‍ റിലേയിലെ വിസ്‌മയക്കുതിപ്പിലൂടെ ഇന്ത്യൻ ടീമിലെ താരം ആയിരിക്കുകയാണ് കെ.വി. വിസ്മയ എന്ന കണ്ണൂരുകാരി. ആദ്യ ഗെയിംസിൽ ഏഷ്യൻ ചാമ്പ്യന്മാരെ ഓടി തോൽപിച്ച വിസ്‌മയക്ക് ഇപ്പോഴും എല്ലാം സ്വപ്നം പോലെയാണ്. 

കരിയറിലെ ആദ്യ രാജ്യാന്തര ഫൈനലില്‍ ബഹറിന്‍റെ സല്‍വാ നാസറാണ് വിസ്മയയെ കാത്തിരുന്നത്. ആദ്യം ഒന്ന് പകച്ചെങ്കിലും സീനിയര്‍ താരങ്ങള്‍ ഓടി നല്‍കിയ ലീഡ് വിട്ടുകളയാതെ വിസ്‌മയ കാത്തു. ടീം തെരഞ്ഞെടുപ്പിനെ കുറിച്ചുണ്ടായ വിവാദങ്ങള്‍ മറികടന്നാണ് വിസ്‌മയ ഇന്ത്യയെ പോഡിയത്തിന് നടുവിലെത്തിച്ചത്. ഒളിംപിക് മെഡല്‍ വിസ്‌മയ സ്വപ്‌നം കണ്ടുകഴിഞ്ഞു.

ഗെയിംസിന് മുന്നോടിയായി വിദേശത്തുപോയി പരിശീലനം നടത്തിയത് തുണയായി. മികച്ച പ്രകടത്തിന് പിന്നില്‍ ടീം സ്‌പിരിറ്റും കുടുംബവും പരിശീലകരും സഹതാരങ്ങളും അടക്കമുള്ള എല്ലാവരുടെയും പിന്തുണയുമാണെന്നും വിസ്‌മയ പറഞ്ഞു. ഏഴ് മാസം മുന്‍പ് മാത്രമാണ് വിസ്‌മയ ഇന്ത്യന്‍ ക്യാമ്പിലെത്തിയത്. ചങ്ങനാശേരി അസംപ്ഷന്‍ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു