
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകും എന്നാണ് പ്രതീക്ഷയെന്ന് മലയാളി താരം പിയു ചിത്ര. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ആത്മവിശ്വാസം നല്‍കുന്നു. നല്ല രീതിയില്‍ മത്സരത്തിന് തയ്യാറെടുക്കാന്‍ സാധിച്ചു. ഹീറ്റ്‌സ് ഇല്ലാത്തത് പ്രശ്‌നം സൃഷ്ടിക്കില്ല. നേരിട്ട് ഫൈനലില്‍ മത്സരിക്കുന്നത് ഗുണം ചെയ്യും. എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്നും പിയു ചിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വൈകിട്ട് 5.40നാണ് ചിത്രയുടെ ഫൈനല്‍. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ അവസാന ലാപ്പിലെ മിന്നും കുതിപ്പ് ഏഷ്യന്‍ ഗെയിംസില്‍ ചിത്ര ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 1500 മീറ്ററില്‍ ഹീറ്റ്സ് നടന്നില്ലെങ്കിലും ജക്കാര്‍ത്തയിലെ എതിരാളികളുടെ പ്രകടനം പരിശോധിച്ചാല്‍ ചിത്രയ്ക്ക് സ്വര്‍ണം ഓടിപ്പിടിക്കുക അപ്രാപ്യമല്ല. പുരുഷ വിഭാഗം 1500 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണും ഇന്നിറങ്ങുന്നുണ്ട്.