
ജക്കാര്‍ത്ത: മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് പിന്തുണയുമായി ഏഷ്യൻ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് സീമ പൂനിയ. വനിതാ വിഭാഗം ഡിസ്‌കസ് ത്രോ മെഡല്‍ നേട്ടം കേരളത്തിന് സമർപ്പിക്കുന്നതായി സീമ പൂനിയ പറഞ്ഞു. ജക്കാർത്തയിൽ പോക്കറ്റ്മണി ആയി ഐ ഒ എ നൽകിയ 700 ഡോളറും വ്യക്തിപരമായി ഒരു ലക്ഷം രൂപ നൽകും.
മറ്റു കായികതാരങ്ങൾ പോക്കറ്റ്മണിയുടെ 50 ശതമാനം എങ്കിലും നൽകണം. മെഡൽ നേട്ടം ആഘോഷിക്കില്ലെന്നും സീമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജക്കാര്‍ത്തയില്‍ 62.26 മീറ്റര്‍ എറിഞ്ഞാണ് സീമ മൂന്നാമതെത്തിയത്. മുപ്പത്തിയഞ്ചുകാരിയായ സീമയുടെ സീസണിലെ മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സീമ പൂനിയ സ്വര്‍ണം നേടിയിരുന്നു.