ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദളിതര്‍ക്ക് സംവരണം വേണമെന്ന് കേന്ദ്രമന്ത്രി

By Web DeskFirst Published Jan 4, 2017, 7:54 AM IST
Highlights

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ദളിതർക്ക് സംവരണം നൽകണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹമന്ത്രി രാംദാസ് അഠാവാലെയാണ് ദേശീയ ക്രിക്കറ്റ് ടീമില്‍ ദളിതര്‍ക്ക് സംവരണം ആവശ്യപ്പെട്ടിരിക്കുന്നത്. ദളിത് സംവരണം ഏർപ്പെടുത്തുന്നത് ടീമിന് കൂടുതൽ വിജയങ്ങൾ നേടിത്തരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ദളിതർക്ക് സംവരണം നൽകണം. ടീം മിക്കപ്പോഴും മത്സരങ്ങൾ തോൽക്കുന്നു. അതിൽനിന്നു മാറ്റംവരാൻ ദളിത് വിഭാഗക്കാരെ ഉൾപ്പെടുത്തണം. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ള രീതി ഇവിടെയും പിന്തുടരാവുന്നതാണെന്നും അഠാവാലെ പറഞ്ഞു. ഇപ്പോൾ വിരാട് കോഹ്‌ലിയുടെ ടീം മോദിയുടെ ടീമിനേക്കാൾ ഫോമിലാണെന്നും അഠാവാലെ കൂട്ടിച്ചേർത്തു.

രാജ്യത്തെ കായികമേഖലയില്‍ ദളിതര്‍ക്ക് സംവരണം നല്‍കണമെന്ന ആവശ്യവുമായി ബിജിപെ എംപി ഉദിത് രാജും നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ മന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച കോൺഗ്രസ് രംഗത്തെത്തി. എംബിബിഎസ് പറനത്തിനുള്ള സംവരണം ഒരാൾ ഡോക്ടറാകും എന്ന് ഉറപ്പു നൽകുന്നില്ലെന്ന് വ്യക്‌തമാക്കി.

 

click me!