ഇന്ത്യ ഇംഗ്ലണ്ട് ഏകദിന, ട്വന്‍റി20 പരമ്പരകള്‍ റദ്ദാക്കിയേക്കും

Published : Jan 04, 2017, 06:54 AM ISTUpdated : Oct 04, 2018, 05:17 PM IST
ഇന്ത്യ ഇംഗ്ലണ്ട് ഏകദിന, ട്വന്‍റി20 പരമ്പരകള്‍ റദ്ദാക്കിയേക്കും

Synopsis

മുംബൈ: ഇന്ത്യ ഇംഗ്ലണ്ട് ഏകദിന, ട്വന്‍റി20 പരമ്പരകള്‍ റദ്ദാക്കിയേക്കും എന്ന് റിപ്പോര്‍ട്ട്. ജനുവരി 15നാണ് പരമ്പര ആരംഭിക്കേണ്ടത്. ബിസിസിഐ നേതൃത്വത്തെ സുപ്രീംകോടതി നീക്കിയതോടെ ബിസിസിഐ നേരിടുന്ന ഭരണപ്രതിസന്ധി പരമ്പരയെ ബാധിക്കും എന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും അനുരാഗ് താക്കൂറിനെയും സെക്രട്ടറി സ്ഥാനത്ത് നിന്നും അജയ് ഷിര്‍ക്കെയെയും സുപ്രീംകോടതി ദിവസങ്ങള്‍ക്ക് മുന്‍പ് നീക്കിയിരുന്നു.

ലോധ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശ പ്രകാരം വൈസ് പ്രസിഡന്‍റുമാര്‍ക്ക് പ്രസിഡന്‍റ് ആകുവാന്‍ സാധിക്കില്ല. നിലവില്‍ പരമ്പരയിലെ മത്സരങ്ങള്‍ നടത്തേണ്ട സംസ്ഥാന അസോസിയേഷനുകളിലും ഭരണ പ്രതിസന്ധി നിലനില്‍ക്കുകയാണ്. ഇംഗ്ലണ്ടിന് ജനുവരി 10,12 ദിവസങ്ങളില്‍ ഇന്ത്യ എ ടീമുമായി പരിശീലന മത്സരങ്ങള്‍ ഉണ്ട്. ഇതിന് പുറമേ ജനുവരി 15ന് പൂനെയിലാണ് ആദ്യ ഏകദിനം. കുറച്ച് കാലത്തിന് ശേഷം ധോണി ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുന്ന പരമ്പരയാണ് ഇംഗ്ലണ്ടുമായി നടക്കേണ്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വൈഭവിന് അതിവേഗ അര്‍ധ സെഞ്ചുറി; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്
രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തകര്‍ന്നു; 128 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം