ഐഎസ്എല്‍: ജംഷഡ്പുരിനെതിരെ എടികെയ്ക്ക് ജയം

Published : Feb 03, 2019, 09:43 PM IST
ഐഎസ്എല്‍: ജംഷഡ്പുരിനെതിരെ എടികെയ്ക്ക് ജയം

Synopsis

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പുര്‍ എഫ്‌സിക്കെതിരെ എടികെയ്ക്ക് ജയം. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ 2-1നായിരുന്നു എടികെയുടെ വിജയം. മാനുവല്‍ ലാന്‍സരോട്ടെയാണ് എടികെയുടെ ഗോളുകള്‍ നേടിയത്.

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പുര്‍ എഫ്‌സിക്കെതിരെ എടികെയ്ക്ക് ജയം. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ 2-1നായിരുന്നു എടികെയുടെ വിജയം. മാനുവല്‍ ലാന്‍സരോട്ടെയാണ് എടികെയുടെ ഗോളുകള്‍ നേടിയത്. മരിയോ അര്‍ക്വസിന്റെ വകയായിരുന്നു ജംഷഡ്പുര്‍  എഫ്‌സിയുടെ ഗോള്‍. 

71 ശതമാനവും പന്ത് കൈവശം വച്ചത് ജംഷഡ്പുര്‍ എഫ്‌സിയായിരുന്നു. 11 ഷോട്ടുകളുതിര്‍ത്തു. എന്നാല്‍ ഒരു ഗോള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. വിജയത്തോടെ എടികെയ്ക്ക് 14 മത്സരങ്ങളില്‍ 20 പോയിന്റാണ്. ജംഷഡ്പുര്‍ എഫ്‌സിക്കും ഇത്രയും മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുണ്ട്. പോയിന്റ് പട്ടികയില്‍ ജംഷഡ്പുര്‍ അഞ്ചാമതും എടികെ ആറാം സ്ഥാനത്തുമാണ്. 

PREV
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ